കോട്ടയം: പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ ആക്രമിച്ച കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ മാണിക്കുന്നം ഭാഗത്ത് പുതുവാക്കൽ വീട്ടിൽ അൻജിത്ത് പി അനിൽ (22), കോട്ടയം താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്ത് കാവുങ്കൽപറമ്പ് വീട്ടിൽ സൂര്യൻ എസ് (23), വേളൂർ എസ് എൻ ഡി പി ശ്മശാനം ഭാഗത്ത് പനച്ചിത്തറ വീട്ടിൽ വിപിൻ ജോസഫ് ഫിലിപ്പ് (22), വേളൂർ ബി എസ് എൻ എൽ ഓഫീസിന് സമീപം പുറക്കടമാലിയിൽ ആദിഷ് പി എ (20) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ആക്രി സാധനങ്ങൾ മറ്റും വീടുകളിൽ നിന്നെടുത്ത് വിറ്റ് ഉപജീവനം നടത്തുന്ന പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളെയാണ് ആക്രമിച്ചത്. ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം ഇവരുടെ ആക്രി സാധനങ്ങൾ വയ്ക്കുന്ന സ്ഥലത്തിരുന്ന് പ്രതികൾ മദ്യപിച്ച് ബഹളം വയ്ക്കുകയും, ഈ കാര്യം ദമ്പതികൾ വീട്ടുടമസ്ഥനെ അറിയിക്കുകയും ചെയ്തു. ഇതിലുള്ള വിരോധം മൂലം പ്രതികൾ സന്ധ്യയോടുകൂടി ദമ്പതികളുടെ വീട്ടിൽ എത്തി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് സ്ഥലത്ത് നിന്നുപോയ പ്രതികൾ രാത്രിയിൽ വീണ്ടും തിരിച്ചെത്തി വീട്ടിൽ അതിക്രമിച്ചു കയറി വാക്കത്തിയും, കല്ലുകളും ഉപയോഗിച്ച് ജനൽ ചില്ലുകൾ തല്ലി തകർക്കുകയും വീട്ടിലെ ഫർണിച്ചറുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ഇരുവരെയും കല്ലുകൊണ്ട് ഇടിക്കുകയും മർദ്ദിക്കുകയും ചെയ്തു. അതിനുശേഷം ദമ്പതികള്‍ ശേഖരിച്ചു വെച്ചിരുന്ന ആക്രി സാധനങ്ങൾ അടിച്ചു തകർക്കുകയും തീയിട്ടു നശിപ്പിക്കുകയുമായിരുന്നു.
തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ദമ്പതികളുടെ പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് എസ് എച്ച് ഓ പ്രശാന്ത്കുമാർ കെ ആർ, എസ് ഐ ജയകുമാർ കെ, മാത്യു കെ പി, എ എസ് ഐ അനീഷ് വിജയൻ, ബിനു രവീന്ദ്രൻ, സി പി ഒമാരായ ദിലീപ് വർമ, ജോർജ് എ സി, ലിബു ചെറിയാൻ, വിജയ് ശങ്കർ, ഷെജിമോൻ, ഷൈൻ തമ്പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Also Read » ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, ഇന്നും നാളെയും പെരുമഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Also Read » കൊച്ചി നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ജീവനക്കാരൻ മരിച്ചു, നാലുപേർക്ക് പരിക്ക്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.