പാലാ: ക്യാൻസർ രോഗം നമ്മുടെ ഇടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് രോഗ ചികിത്സ ഏറെ ദുസ്സഹവും സാമ്പത്തിക ബുദ്ധിമുട്ടും വിളിച്ചുവരുത്തുന്നതാണ്. സാധാരണക്കാരായിട്ടുള്ള നമ്മുടെ ആളുകൾക്ക് സാമ്പത്തിക പ്രയാസങ്ങൾക്കിടയിൽ ചികിത്സ വലിയ വെല്ലുവിളിയാകുമ്പോൾ തങ്ങളുടേതായ ഒരു പങ്കുവെപ്പിലൂടെ ക്യാൻസർ രോഗികൾക്ക് കൈത്താങ്ങാകുവാൻ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പൊതു സമൂഹത്തിന് മുൻപിൽ അവസരം സൃഷ്ടിക്കുകയാണ്.
2023 ജനുവരി മാസം ഇരുപത്തൊൻപതാം തീയതി നമ്മുടെ ജനങ്ങൾക്ക് ചിക്കൻ ബിരിയാണി ലഭ്യമാക്കിക്കൊണ്ട് അതിൽനിന്നും സമാഹരിക്കപ്പെടുന്ന സാമ്പത്തിക ലാഭം കാൻസർ രോഗികൾക്കായുള്ള ഫണ്ട് സ്വരൂപണത്തിന് വിനിയോഗിച്ചുകൊണ്ടാണ് ബിരിയാണി ചലഞ്ച് എന്ന പരിപാടിക്ക് രൂപം കൊടുത്തിരിക്കുന്നത്. രാമപുരം ഫൊറോനയിലെ ഇടവക പള്ളികളിൽനിന്നും ആദ്യം രജിസ്റ്റർ ചെയ്യുന്ന 1100 പേർക്ക് 2023 ജനുവരി 29 ന് പകൽ 11 ന് ബിരിയാണി പായ്ക്കറ്റുകൾ പള്ളികളിൽ എത്തിക്കും.
ചലഞ്ചിൽ പങ്കാളികളാവാൻ ആഗ്രഹിക്കുന്നവർ തങ്ങൾക്ക് ആവശ്യമായ ബിരിയാണി പായ്ക്കറ്റുകളുടെ എണ്ണം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സോണൽ കോ-ഓർഡിനേറ്റർ ആലീസ് ജോർജ്ജ് മുഖേന 2023 ജനുവരി ഇരുപത്തിനാലാം തീയതിക്ക് മുൻപായി അറിയിക്കണം. ക്യാൻസർ രോഗികൾക്ക് ഒരു സഹായഹസ്തമായി മാറുവാൻ പിറവിയുടെയും പുതുവത്സരത്തിന്റെയുമായ ഈ വേളയിൽ സുമനസ്സുകളായ ഏവർക്കും കഴിയട്ടെ. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ:
Also Read » ആർ വി എം പബ്ലിക് ലൈബ്രറി രാമപുരം അമ്പലം ജംഗ്ഷനിൽ വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.