രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ ബിരുദ കോഴ്‌സുകളിൽ ഈ വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ബിരുദ കോഴ്‌സുകളിലും ഒന്നാമതെത്തിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എം ജി യൂണിവേഴ്സിറ്റി ബെസ്റ്റ് ഫിസിക് മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി മിസ്റ്റർ എം ജി യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തകുമാർ വി സിയെ ചടങ്ങിൽ ആദരിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് അദ്ധ്യഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോ-ഓർഡിനേറ്റർ സുനിൽ കെ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ആന്റിറാഗ്ഗിംഗ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.