ഏറ്റുമാനൂർ: കാപ്പാ നിയമം ലംഘിച്ചതിന് പ്രതിയെ അറസ്റ്റുചെയ്തു. ഏറ്റുമാനൂര്‍ പട്ടിത്താനം ഭാഗത്ത് കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസ് (46) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ട് വരികയായിരുന്നു.
തന്റെ യാത്രാവിവരങ്ങൾ കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ എല്ലാ ആഴ്ചയിലും ധരിപ്പിക്കണം എന്നായിരുന്നു നവാസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇത് ഇയാൾ കൃത്യമായി ചെയ്യാതിരുന്നതിനെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പ്രതിക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടിപിടി, കൊലപാതകശ്രമം എന്നിവ ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഏറ്റുമാനൂര്‍ എസ് എച്ച് ഓ രാജേഷ്കുമാർ സി ആർ, സി പി ഓമാരായ ഡെന്നി, രജ്ജിത്ത്, സെഫുദ്ദീൻ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Also Read » യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
Also Read » സഹകരണ നിയമ ഭേദഗതി പാസ്സായി; ഇനി പതിറ്റാണ്ടുകൾ സഹകരണ സംഘം ഭാരവാഹിയാകാനാവില്ല: തടയിട്ട് സർക്കാർ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.