രാമപുരം: ശിവഗിരിയില്‍ വച്ച് നടന്ന ശിവഗിരി കലോത്സവത്തില്‍ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം എസ്.എന്‍.ഡി.പി. 158 നമ്പര്‍ ഏഴാച്ചേരി ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ ചെയര്‍പേഴ്‌സണായ പൂതാരിക്കരയില്‍ സുജാത കൃഷ്ണന്‍കുട്ടി കരസ്ഥമാക്കി.
സച്ചിതാനന്ദ സ്വാമികള്‍ മൊമന്റോയും സര്‍ട്ടിഫിക്കറ്റും സുജാതയ്ക്ക് നല്‍കി. നൂറുകണക്കിന് മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്ന മത്സരത്തില്‍ ഗുരുദേവന്റെ സഞ്ചാര പദങ്ങള്‍ എന്ന വിഷയം ആസ്പദമാക്കിയാണ് പ്രസംഗിച്ചത്.
സുജാത രാമപുരത്ത് വിസ്മയ ബ്യൂട്ടി പാര്‍ലര്‍ എന്ന സ്ഥാപനം നടത്തിവരുകയാണ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.