പമ്പാവാലിയെ കുടിയിറക്കാൻ അനുവദിക്കില്ല ജോസ്.കെ. മാണി എം.പി.

Avatar
Web Team | 02-01-2023

1956-1672674826-img-20230102-wa0000

എരുമേലി : ബഫർ സോൺ വിഷയത്തിൽ കേരള കോൺഗ്രസ് (എം) പാർട്ടി കർഷകർക്കൊപ്പം എന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു. ബഫർ സോൺ- വനമേഖല വിഷയത്തിൽ ആശങ്കയിലായ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി, പ്രദേശങ്ങൾ സന്ദർശിച്ച് കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പാസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി,നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്,ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി, നിയോജകമണ്ഡലം-മണ്ഡലം ഭാരവാഹികളായ ഡയസ് മാത്യു കോക്കാട്ട്, സാബു കാലാപ്പറമ്പിൽ, തോമസ് കട്ടയ്ക്കൽ,വക്കച്ചൻ പാമ്പ്ലാനിയിൽ,ജോബി ചെമ്പകത്തുങ്കൽ, ജോയ് പുരയിടത്തിൽ, തോമസ് മാണി കുമ്പുങ്കൽ, ജോളി മടുക്കകുഴി,സുശീൽ കുമാർ, അഡ്വ.ജോബി നെല്ലോലപ്പൊയ്കയിൽ,ഷോജി അയലുക്കുന്നേൽ, ടോം കാലാപ്പറമ്പിൽ, അനസ് പ്ലാമൂട്ടിൽ, തങ്കച്ചൻ കാരക്കാട്ട്,തോമസ് ചെമ്മരപ്പള്ളിയിൽ, മിഥിലാജ് മുഹമ്മദ്, ലിൻസ് വടക്കേൽ, ജോണി കറ്റോട്ട്, അജ്മൽ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

03.06.2022-ൽ ബഫർ സോൺ സംബന്ധമായി സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് കേരളത്തിൽ ബഫർസോൺ പ്രായോഗികമല്ലെന്നും , ബഫർസോൺ വനമേഖലയ്ക്കുള്ളിൽ തന്നെ നിജപ്പെടുത്തണമെന്നും കാണിച്ച് കേരള കോൺഗ്രസ് (എം) പാർട്ടി സുപ്രീംകോടതി നിർദേശാനുസരണം സെൻട്രൽ എംപവേർഡ് കമ്മറ്റിക്ക് ബന്ധപ്പെട്ട എല്ലാ വസ്തുതകളും, കണക്കുകളും ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിച്ചുവെന്നും ജോസ് കെ.മാണി എം.പി പറഞ്ഞു. പമ്പാവാലി, എയ്ഞ്ചൽ വാലി മേഖലകൾ വനമേഖലയാണെന്ന വാദം തെറ്റാണെന്നും, പെരിയാർ ടൈഗർ റിസർവിന്റെ ബൗണ്ടറികൾ കൃത്യമായി നിർണയിക്കണമെന്നും പമ്പാവാലി,എയ്ഞ്ചൽ വാലി മേഖലകൾ റവന്യൂ ഭൂമിയായി നിലനിർത്തി പരമാവധി വേഗത്തിൽ കൈവശ കർഷകർക്ക് പട്ടയം നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്നും ജോസ്.കെ.മാണി പറഞ്ഞു.


Also Read » സുദീർഘമായ പ്രവാസത്തിനുശേഷം തിരിച്ചെത്തുന്ന മലയാളികൾക്ക് വേണ്ട പരിഗണനയും സംരക്ഷണവും ഒരുക്കുവാൻ മലയാളി സമൂഹം ബാധ്യസ്ഥരാണൂ - ജോസ് കെ മാണി എംപി


Also Read » അദ്ധ്യാപകർ നന്മ പ്രസരിപ്പിക്കുന്നവരും രാഷ്ട്രശില്പികളുമാണ്: ജോസ് കെ മാണി എം പി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0890 seconds.