രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഇന്റർ കോളജിയറ്റ് ബെസ്റ്റ് ഫിസിക് 2022-23 മത്സരത്തിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും കരസ്ഥമാക്കി മിസ്റ്റർ എം ജി യൂണിവേഴ്സിറ്റി ആയി അനന്ത് കുമാർ വി സിയെ തെരഞ്ഞെടുത്തു.
രാമപുരം മാർ ആഗസ്തീനോസ് കോളജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥിയാണ് അനന്ത് കുമാർ. രാമപുരം ഏഴാച്ചേരി വലിയതാന്നിക്കൽ വി കെ ചെല്ലകുമാറിന്റെയും, ജയമ്മയുടെയും മകനാണ്. വി സി അക്ഷയ് കുമാർ സഹോദരനാണ്.
Also Read » “മെല്ലെ അനുരാഗമെൻ ..” : മലയാള ചിത്രം മിസ്റ്റർ ഹാക്കർ ലെ പുതിയ ഗാനം റിലീസ് ചെയ്തു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.