മുട്ടുചിറ: ചരിത്ര പ്രസിദ്ധമായ മുട്ടുചിറ റൂഹാദക്കുദ്ശാ ഫൊറോന പള്ളിയിൽ രാക്കുളി തിരുനാൾ ഡിസംബർ 31 വൈകുന്നേരം നാലിന് ഷംശാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പിതാവിന്റെ സ്വീകരണത്തോടെ 4.15 ന് വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ തീരുനാൾ കൊടിയേറ്റോടെ ആരംഭിക്കും.
തുടർന്ന് ജനുവരി നാല് വരെ പോട്ട ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആൻ്റണി പയ്യപ്പിള്ളി നയിക്കുന്ന ബൈബിൾ കൺവെൻഷൻ മാർ ജോസഫ് കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്യും. ചീക്കാഗോ രൂപതാ മുൻ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് കൺവെൻഷൻ സമാപന സന്ദേശം നൽകും. പ്രധാന തിരുനാൾ ദിവസമായ ജനുവരി ആറിന് തിരുനാൾ റാസ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും.
മുട്ടുചിറ റൂഹാദക്കുദ്ശാ ഫൊറോന പള്ളി തിരുനാളിന്റെ പ്രധാന രണ്ട് ആകർഷകങ്ങളാണ് അഞ്ചാം തീയതി രാത്രിയിലെ നവപ്രദക്ഷിണസംഗമവും ആറാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പൂജരാജാക്കന്മാരുടെ കുമ്പിടീലുമെന്ന് വികാരി ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിൽ, അസി. വികാരി ജോസഫ് വഞ്ചിപ്പുരയ്ക്കൽ, എ എം മാത്യു അരീക്കതുണ്ടത്തിൽ, സന്തോഷ് ജേക്കബ്, സണ്ണി ജോർജ്ജ് കലയന്താനം, സിബി വർഗീസ് തൂളിശ്ശേരീൽ എന്നിവർ അറിയിച്ചു
Also Read » കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഓണാഘോഷം "ആവണി 2023" സംഘടിപ്പിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.