കടുത്തുരുത്തി: വടക്കുംകൂർ സാമ്രാജ്യത്തിലെ മന്ത്രിയുടെ വെള്ളിപിടിയുള്ള വാളും, സേനാധിപന്റെ ചെമ്പ് പിടിയുള്ള വാളും നാളെ കടുത്തുരുത്തിയിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ഗ്ലോബൽ കുന്നശ്ശേരി ഫോറത്തിന്റെ ആദ്യ മഹാ കുടുംബസംഗമം കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന വലിയ പള്ളി ഹാളിൽ ഉച്ചകഴിഞ്ഞ് 2ന് ആരംഭിക്കും.
വൈകുന്നേരം 5 ന് ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം അദ്ധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവഹിക്കും. കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ജസ്റ്റിസ് സിറിയക് ജോസഫ്, മന്ത്രി റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എം പി, തോമസ് ചാഴികാടൻ എം പി, അഡ്വ. മോൻസ് ജോസഫ് എം എൽ എ, സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ എന്നിവർ പങ്കെടുക്കുമെന്ന് തോമസ് അരയക്കത്തറ, സാവിയോ കുന്നശ്ശേരി, സിറിയക് കൂമ്പന, ജീയോ കുന്നശ്ശേരി എന്നിവർ അറിയിച്ചു.
Also Read » 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.