പാലാ: ജനറൽ ആശുപത്രിയിലെ ഡോക്ടറോട് അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ വയലാറ്റ് പടിഞ്ഞാറ്റേതിൽ വീട്ടിൽ ഗിരീഷ് എന്ന് വിളിക്കുന്ന ജയരാജ് കെ വി (45) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 27 ന് ഭാര്യയുമായി പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ എത്തുകയും, ഡ്യൂട്ടി ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഡോക്ടറെ അസഭ്യം വിളിച്ച് ജോലി തടസ്സപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ബഹളം വച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് പാലാ, കിടങ്ങൂർ എന്നീ സ്റ്റേഷനുകളായി നാലു കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്എച്ച്ഓ കെ പി ടോംസൺ, എസ് ഐ അശോകൻ എം കെ, സി പി ഓമാരായ ജോഷി ജോസഫ്, ബിനു കെ എം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Also Read » കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദ്ദേശം; ഒരാൾ നിരീക്ഷണത്തിൽ
Also Read » പൊലീസിന്റെ വയർലെസ് സെറ്റ് നിലത്തെറിഞ്ഞുടച്ച സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.