പാലാ: നഗരസഭ നിർമ്മിച്ച ആധുനിക വാതക ശ്മശാനം തുറന്നു നൽകി.
നിലവിലുള്ള നഗരസഭാ ശ്മശാനം അധിക സൗകര്യങ്ങളോടെയാണ് വിപുലീകരിച്ചത്. ഇനി മുതൽ പൂർണ്ണമായും വായൂ മലിനീകരണം ഇല്ലാത്തതും പൂർണ്ണമായും എൽ പി ജിയിൽ പ്രവർത്തിക്കുന്നതുമായ ആധുനിക ഗ്യാസ് ക്രെമെറ്റോറിയമാണ് ഇവിടെ ഉണ്ടാവുക.
14 കിലോ എൽ പി ജി ഉപയോഗിച്ച് ഒന്നര മണിക്കൂർകൊണ്ട് പൂർണ്ണമായും ദഹിപ്പിക്കുവാൻ കഴിയും.
നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന രീതി വളരെ സമയമെടുക്കുന്നതും ചിലവേറിയതുമായിരുന്നു. ആവശ്യമായ വിറക് കണ്ടെത്തേണ്ടത് വിഷമകരമായിരുന്നു. വിറക് വില വർദ്ധിക്കുന്നതും ചെലവ് വർദ്ധിച്ചു.
ഒരേ ദിവസം ഒന്നിലധികം സംസ്കാരം നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടാണ് നേരിട്ടിരുന്നത്. കോവിഡ് കാലഘട്ടത്തിൽ ഒരേദിവസം നിരവധി മൃതശരീരങ്ങൾ എത്തിയ സാഹചര്യത്തെ തുടർന്നാണ് സമയംക്കുറവ് ആവശ്യമുള്ള ഗ്യാസ് ക്രെമെറ്റോറിയം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
തൻ വർഷത്തെ നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫർണസ് 25 ലക്ഷം, കെട്ടിടം 5 ലക്ഷം ഇലക്ട്രിഫിക്കേഷനും ജനറേറ്ററും, ടൈൽ പാകലും 10 ലക്ഷം ഉൾപ്പെടെ 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. നഗരപ്രദേശത്തും സമീപ പഞ്ചായത്ത് പ്രദേശത്തും ഉള്ളവർക്ക് വളരെ പ്രയാജനം ലഭിക്കുന്ന പദ്ധതിയാണ് നഗരസഭ സമയബന്ധിതമായി പൂർത്തിയാക്കിയത്.
നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജോസ് കെ മാണി എം പി നവീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സിജി പ്രസാദ്, ഷാജു തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, വി ജി അനിൽകുമാർ, നീന ചെറുവള്ളി, വി സി പ്രിൻസ്, പ്രൊഫ. സതീശ് ചൊള്ളാനി, ബിനു പുളിക്കകണ്ടം, ബിന്ദു മനു, പി എം.ജോസഫ്, ബെന്നി മൈലാടൂർ, ബിജു പാലുപടവൻ, കെ കെ ഗിരീഷ് കുമാർ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ സിയാദ് എന്നിവർ പ്രസംഗിച്ചു.
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.