ആലപ്പുഴ: റൈറ്റേഴ്സ് ഫോറം ആലപ്പുഴയുടെ രജത ജൂബിലി ആലോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സാഹിത്യ മിത്രം പുരസ്കാരത്തിന് റവ. ഡോ തോമസ് മൂലയിൽ അർഹനായി. മലയാള പാഠപുസ്തകങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട അക്ഷരമാല തിരികെയെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ പുരസ്കാരം സമ്മാനിച്ചു. റവ. ഡോ തോമസ് മൂലയിൽ രചിച്ച അക്ഷര ചരിതം കൈപ്പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. ആലപ്പുഴ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ജെ കെ എസ്സ് വീട്ടൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ, അലക്സ് നെടുമുടി, കെ പി ശശിധരൻ നായർ, മധു അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
Also Read » വനിതാ ശാക്തീകരണത്തിൽ കേരള മോഡൽ ഇന്ത്യക്ക് മാതൃക: തോമസ് ചാഴികാടൻ എംപി
Also Read » പാലാ സെന്റ് തോമസ് കോളേജിൽ 'ഗുരു വന്ദനം' അദ്ധ്യാപക ദിനാഘോഷം 2023 നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.