കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മലയാളി മജീഷ്യൻസ് അസ്സോസിയേഷൻ (എം എം എ) കോട്ടയം ജില്ലാ വാർഷികം
കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. പി ജെ സിറിയക് പൈനാപ്പള്ളിൽ ഉത്ഘാടനം ചെയ്യുന്നു.
മലയാളി മജീഷ്യൻസ് അസ്സോസിയേഷൻ (എം എം എ) കോട്ടയം ജില്ലാ വാർഷികം കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. പി ജെ സിറിയക് പൈനാപ്പള്ളിൽ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി കോട്ടയം അദ്ധ്യക്ഷത വഹിച്ചു.
അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ മാജിക്കിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കഴിയുമെന്നും ഇതിൽ എം എം എ അംഗങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജില്ലയിലെ സീനിയർ മാന്ത്രികനും മുൻകാല തെരുവുജാല വിദ്യക്കാരനുമായ പൂവത്തു രാഘവനെ എം എം എ സംസ്ഥാന വൈസ് പ്രസിഡന്റ് മജീഷ്യൻ ബെൻ കുറവിലങ്ങാട് പൊന്നാട നൽകി ആദരിച്ചു.
ഷാജി സൂര്യ, ജയദേവ് കോട്ടയം, ഇബ്രൂ വൈക്കം, എബ്രഹാം പുല്ലാട്ട്, രാജു അമലഗിരി എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുത്ത സ്കൂളുകളിൽ ലഹരിയ്ക്കും മയക്കുമരുന്നിനുമെതിരെ സൗജന്യമായി മാജിക് ഷോ ചെയ്യുവാൻ അംഗങ്ങൾ തീരുമാനമെടുത്തു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.