രാമപുരം: കടന്നല്‍ കുത്തേറ്റ് 4 യുവാക്കള്‍ക്ക് പരിക്കു പറ്റി. രാമപുരം പഴമല റോഡില്‍ പുന്നത്താനം വാതിലില്‍ വച്ചാണ് തൈപ്പറമ്പ് സ്വദേശികളായ സച്ചിന്‍ സന്തോഷ് കുന്നേല്‍(25), ക്രിസ്റ്റി സലി ചേലപ്പുറം(19), അനന്ദു ഗോപി ഇല്ലിക്കല്‍(26), അമല്‍ കളപ്പുരയില്‍(21) എന്നിവര്‍ക്ക് കുത്തേറ്റത്. പരിക്കേറ്റവരെ പാലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് സംഭവം നടന്നത്. രാമപുരം പോലീസ് അഡീക്ഷണല്‍ എസ്.ഐ. സാബു, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ പ്രശാന്ത് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, കൂത്താട്ടുകുളത്തുനിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.