പാലാ: വിയർത്ത് കുളിക്കാതെ പാലാ നഗരസഭാ ടൗൺ ഹാളിൽ ഇനി യോഗങ്ങൾ ചേരാം. പൂർണ്ണമായും ശീതികരിച്ച ടൗൺ ഹാൾ പൊതുജനങ്ങൾക്കായി നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര തുറന്നു നൽകി. ഏതാനും വർഷം മുൻപ് ടൗൺ ഹാളിൽ ഒരു വേനൽകാലത്ത് നടന്ന കൺവൻഷനിൽ വിയർത്തു കുളിച്ചിരുന്ന അതിഥികൾ വേദിയിലിരുന്ന കെ എം മാണിയോട് നടത്തിയ അഭ്യർത്ഥനയെ തുടർന്ന് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർപേഴ്സണായിരുന്ന ലീന സണ്ണിയുടെ നേതൃത്വത്തിൽ തുടങ്ങി വച്ച പദ്ധതിയാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.
നിർമ്മിതികേന്ദ്രം മുഖേന ആദ്യ ഘട്ട നവീകരണം നടത്തിയിരുന്നു. 52 ലക്ഷം രൂപ മുടക്കിയാണ് ശീതീകരണ സൗകര്യം ഒരുക്കിയത്. പൊതുമരാമത്ത് വകുപ്പാണ് ശീതികരണ സംവിധാനം നടപ്പാക്കിയത്. പ്രത്യേക ട്രാൻസ്ഫോർമറിനായി 6 ലക്ഷം രൂപയും മുടക്കി. കേരളത്തിലെ നഗരസഭാ ടൗൺ ഹാളുകളിൽ ആദ്യത്തെ പൂർണ്ണമായും ശീതീകരിച്ച ഹാൾ കൂടിയാണിത്. മൂന്ന് ഷിഫ്റ്റ് പ്രകാരമുള്ള വാടകയാണ് നിശ്ചയിച്ചിട്ടുള്ളത്. ടൗൺ ഹാൾ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നീനാ ചെറുവള്ളി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് പീറ്റർ, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ്, എക്സിക്യൂട്ടീവ് എഞ്ചനീയർ എ സിയാദ്, നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.