വെളിയന്നൂർ: അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനായി കേരള സർക്കാർ മുന്നോട്ട് കൊണ്ടുവന്ന "എന്റെ തൊഴിൽ എന്റെ അഭിമാനം" പദ്ധതിയുടെ അടുത്തഘട്ടമായ തൊഴിൽസഭ വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിക്കുന്നു.
തൊഴിൽ അന്വേഷിക്കുന്ന ആർക്കും തൊഴിൽ, തൊഴിൽ-സംരംഭക സാദ്ധ്യതകൾ എന്നിവ മനസ്സിലാക്കുന്നതിനും ചർച്ച ചെയ്യുന്നതിനും സർക്കാർ സംവിധാനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനുമുള്ള ജനകീയ ഇടവും ഇടപെടലുകളും ആയിരിക്കും തൊഴിൽസഭകൾ.
വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ തൊഴിൽസഭകൾ താഴെ പറയുന്ന പ്രകാരം നടത്തുന്നു:
ഡിസംബർ 14 ബുധൻ രാവിലെ 10.30 ന് 5, 6, 7, 8 വാർഡിൽപ്പെട്ടവർക്ക് താമരക്കാട് പള്ളി പാരിഷ് ഹാളിലും, ഡിസംബർ 14 ബുധൻ ഉച്ചകഴിഞ്ഞ് 2 ന് 1, 2, 12, 13 വാർഡിൽപ്പെട്ടവർക്ക് പുതുവേലി ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും, ഡിസംബർ 17 ശനി രാവിലെ 10.30 ന് 3, 4, 9, 10, 11 വാർഡിൽപ്പെട്ടവർക്ക് വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിലും തൊഴിൽസഭ നടക്കും.
Also Read » ആർ വി എം പബ്ലിക് ലൈബ്രറി രാമപുരം അമ്പലം ജംഗ്ഷനിൽ വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.