ഇലഞ്ഞി: വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് ഐ ഇ ഇ ഇ സ്റ്റുഡന്റ്സ് ബ്രാഞ്ചും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഐ ഇ ഇ ഇ സ്റ്റുഡന്റ്സ് ബ്രാഞ്ചും ചേർന്നു നടത്തുന്ന "ഒപ്റ്റിക്സ് ടു സ്കൂൾ" പ്രോഗ്രാം ഇലഞ്ഞി സെന്റ് ഫിലോമിനസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്നു.
കുസാറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്ക് പ്രൊഫസറും ഡീനുമായ ഡോ. കൈലാസനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. ഫാദർ ഡോ. ജോൺ ഏർണിയാകുളം അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി ഹൈസ്കൂൾ സ്റ്റുഡന്റ്സിനെ ഒപ്റ്റിക്സ് സംബന്ധമായ എക്സ്പീരിമെന്റ്സ് തത്സമയം ചെയ്ത് കാണിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് നൽകുന്ന പ്രോഗ്രാമാണ് ഒപ്റ്റിക്സ് ടു സ്കൂൾ.
ഡോ. കൈലാസനാഥ്, ഡോ. എസ് കെ ശ്രീനിവാസൻ നായർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ഷാജി ആറ്റുപുറത്ത്, വിസാറ്റ് ഐ ഇ ഇ ഇ സ്റ്റുഡന്റ്സ് കൗൺസിലർ ലെഫ്റ്റനന്റ് ഡോ. ടി ഡി സുഭാഷ്, കുസാറ്റ് പ്രൊഫസർ ബിനു ജിജു, ഡോ. എസ് കെ ശ്രീനിവാസൻ നായർ, വിസാറ്റ് ഐ ഇ ഇ ഇ ചെയർ മിന്നു കിരൺ എന്നിവർ പ്രസംഗിച്ചു.
Also Read » കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ഓണാഘോഷം "ആവണി 2023" സംഘടിപ്പിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.