കൂത്താട്ടുകുളം: വസ്ത്ര വ്യാപാര രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ സേവന പാരമ്പര്യവുമായി കുറവിലങ്ങാട്ട് പ്രവർത്തിച്ചു വരുന്ന നീറോസിന്റെ മൂന്നാമത് ഷോറും നീറോസ് സിൽക്സ് കൂത്താട്ടുകുളം രാമപുരം കവലയിൽ കുറ്റിച്ചിറ ബിൽഡിംഗ്സിൽ പ്രവർത്തനം ആരംഭിച്ചു. വ്യാപാരി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഇ എസ് ബിജു ഉത്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത സിനിമ സീരിയൽ ആർട്ടിസ്റ്റ് നിമിഷ ബിജോ വിശിഷ്ടാതിഥിയായി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ് ആദ്യവിൽപ്പനയും, കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ആദ്യവിൽപ്പന സ്വീകരിക്കലും നിർവ്വഹിച്ചു. കൂത്താട്ടുകുളം സി എസ് ഐ പള്ളി വികാരി ഫാദർ മനു ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജുജോൺ ചിറ്റേത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാർക്കോസ് ജോയി, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, കൂത്താട്ടുകുളം മുനിസിപ്പൽ കൗൺസിലർ ബോബൻ വർഗ്ഗീസ്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വ്യാപാരി വ്യവസായി സമിതി കുത്താട്ടുകുളം ഏരിയ പ്രസിഡന്റ് സോമൻ വി ആർ, കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡന്റ് ബസന്ത് മാത്യു, സാജു കുറ്റിച്ചിറ എന്നിവർ സംസാരിച്ചു.
വിവിധ കമ്പനികളുടെ വസ്ത്രങ്ങളും റെഡിമെയ്ഡ് ഡ്രസ്സുകളും ഇന്ത്യയിലെ വിവിധ ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് തിരഞ്ഞെടുക്കുന്നതിനാൽ മറ്റാർക്കും നൽകാൻ കഴിയാത്ത ഗുണമേന്മയിലും വിലക്കുറവിലും ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ ഇവിടെ നിന്നും യഥേഷ്ടം തെരഞ്ഞെടുക്കാം. ഉദ്ഘാടന ദിവസമായ ഡിസംബർ 8ന് ഷോപ്പിൽ എത്തിയവർക്ക് സമ്മാന കൂപ്പൺ നൽകിയിരുന്നു. ഇന്ന് (ഡിസംബർ 9) ഷോപ്പിലെത്തുന്ന എല്ലാവർക്കും സമ്മാനകൂപ്പൺ നൽകും.
9-12-2022 വെള്ളിയാഴ്ച വൈകുന്നേരം 5ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ഒരു എൽ ഇ ഡി ടി വി നൽകുന്നതാണ്. കൂടാതെ 10 ഭാഗ്യശാലികൾക്ക് പ്രോത്സാഹന സമ്മാനമായി പ്രഷർ കുക്കറും നൽകുന്നു. നറുക്കെടുപ്പിൽ വിജയികളാകുന്ന ഭാഗ്യശാലികൾക്ക് 10-12-2022 ശനിയാഴ്ച വൈകുനേരം 5ന് ഷോപ്പിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.
രണ്ട് നിലകളിലായി തയ്യാർ ചെയ്തിരിക്കുന്ന നീറോസ് സിൽക്സിന്റെ ഒന്നാം നില വെഡ്ഡിംഗ് സാരികളും, പാർട്ടി വെയർ ഡസ്സുകളുമായി ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രവർത്തനമാരംഭിക്കുമെന്ന് നീറോസ് ഉടമയായ ബിനു പറഞ്ഞു.
Also Read » ബി.എസ്.എൻ.എല്ലിന്റെ നില നാളെ കെ.എസ്.ഇ.ബിയ്ക്കും ഉണ്ടാകില്ലെന്ന് പറയാനാവില്ല; എ. വിജയരാഘവൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.