കുറവിലങ്ങാട്: ദേവമാതാ കോളജ് പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഡിസംബർ 10 ശനി കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. സംഗമത്തോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി രത്‌നം അവാര്‍ഡ് വിതരണവും കോളജ് പ്രവേശനത്തിന്റെ ജൂബിലി ആഘോഷിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സ്വീകരണം എന്നിവയും നടക്കും.
ശനി രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍. 9.30ന് പതാക ഉയർത്തൽ, തുടർന്ന് നടക്കുന്ന സമ്മേളനം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. പാലാ രൂപത വികാരി ജനറൽ മോണ്‍. ജോസഫ് കണിയോടിക്കല്‍ മുഖ്യപ്രഭാഷണവും കോളജ് മാനേജര്‍ ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തും.
പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി മാത്യു, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് പി എം മാത്യു, സെക്രട്ടറി ജോണി ആറുതൊട്ടി, വൈസ് പ്രസിഡന്റുമാരായ എം കെ സെബാസ്റ്റ്യന്‍, ജാന്‍സി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
1971, '72, '73 അധ്യയന വര്‍ഷങ്ങളില്‍ പ്രീ ഡിഗ്രി, ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളേയും 1996, '97, '98 അധ്യയനവര്‍ഷങ്ങളില്‍ ബിരുദാനന്തര ബിരുദപ്രവേശനം നേടിയവരേയും സംഗമത്തില്‍ ആദരിക്കും.
1971, '72, '73 അധ്യയനവര്‍ഷങ്ങളില്‍ കോളജില്‍ സര്‍വീസില്‍ പ്രവേശിച്ചവരേയും സംഗമത്തില്‍ ആദരിക്കുന്നതാണ്. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. താര്‍സിസ് ജോസഫ്, ശാസ്ത്രജ്ഞൻ പ്രൊഫ. ജോസഫ് സെബാസ്റ്റ്യൻ പതിയാമറ്റം, അഡ്വ. ദീപു സെബാസ്റ്റ്യൻ എന്നിവരാണ് ഈ വര്‍ഷം പൂര്‍വവിദ്യാര്‍ത്ഥി രത്‌നങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.
Also Read » കോഴിക്കോട് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.