മേലുകാവ്: മേലുകാവ് - തടിക്കാട് - മൂന്നിവ് പി ഡബ്ല്യു ഡി റോഡ് ഏകദേശം ഒരു മാസം മുൻപ് ഇവിടെ കുഴി അടയ്ക്കൽ കർമ്മം നിർവഹിച്ചു എങ്കിലും റോഡ് ദിവസങ്ങൾക്കകം തകർന്ന് പോവുകയായിരുന്നു. ഈ റോഡ് കുത്ത് ഇറക്കവും വളവും ആയതിനാൽ ഇരുചക്രവാഹനങ്ങൾക്കും മറ്റ് വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും പോകാൻ നിർവാഹമില്ല.
വാഹനങ്ങളെ ആശ്രയിച്ച് കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ് ഇവിടെ. റോഡ് തകർന്നതിനെ കുറിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മഴവെള്ളപ്പാച്ചിലിൽ തടിക്കാട് ഇരുമാപ്ര റോഡിൽ വളയ ഭാഗത്ത് ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്ടത്തിൽ കലുങ്കും റോഡും തകർന്നിരുന്നു. നാട്ടുകാർ നടത്തിയ നിർമ്മാണ പ്രവർത്തനത്തിലാണ് ഇപ്പോഴും വാഹനങ്ങൾ ഭാഗികമായി ഇതുവഴി ഓടുന്നത്.
അടിയന്തരമായി ഇതിന് ഒരു ശാശ്വത പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ഈ പ്രദേശങ്ങൾ അനേകം വളവും മറ്റും ഉണ്ടെങ്കിലും സൈൻബോർഡുകൾ മലയോര റോഡുകളിൽ സ്ഥാപിക്കുവാൻ അധികാരികൾ തയ്യാറാകണം എന്ന ആവശ്യവും നാട്ടുകാർ പറയുന്നു.
Also Read » കഴിഞ്ഞവർഷം കൊയ്ത്ത് ഉത്സവം നടത്തിയ നെൽപ്പാടം ഈ വർഷം കമുകിൻ തോട്ടം..!!
Also Read » വടക്കാംഞ്ചേരി പ്രസ്സ് ഫോറവും കേരള പത്രപ്രവർത്തക അസ്സോസിയേഷനും ചേർന്നു പ്രവർത്തിക്കും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.