പാലാ: കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു (62) പാലാ പൊലീസിന്റെ പിടിയിൽ.
മോഷണക്കേസ്സിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ആറുമാസം മുമ്പ് പുറത്തിറങ്ങിയ ബാബു വീണ്ടും പഴയ പണിയിലേക്ക് തിരിയുകയായിരുന്നു.
ഒരു പ്രദേശത്ത് മോഷണം നടത്തിയാലുടൻ ജില്ലകൾ കടന്ന് വളരെ ദൂരെ സ്ഥലത്തേക്ക് മുങ്ങുന്നതാണ് തീവെട്ടി ബാബുവിന്റെ രീതിയെന്ന് ഇയാളെ പിടികൂടിയ അന്വേഷണ സംഘത്തലവൻ പാലാ സി.ഐ കെ പി ടോംസൺ പറഞ്ഞു.
ഭരണങ്ങാനത്ത് കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ്സിലാണ് ഇയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് പാലാ സി.ഐ. കെ പി ടോംസൺ, എസ്.ഐ എം ഡി അഭിലാഷ് എന്നിവരുൾപ്പെട്ട പൊലീസ് സംഘം ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലായി നൂറിൽപ്പരം മോഷണക്കേസ്സുകളിൽ പ്രതിയാണ് ബാബു. ഇയാളെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.