പാലാ: പാലാ ബൈപ്പാസിൽ സിവിൽ സ്റ്റേഷൻ ഭാഗം ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി ഗതാഗത യോഗ്യമാക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഴയുടെ സാഹചര്യമനുസരിച്ച് 15 ന് മുമ്പ് ബി എം ആൻ്റ് ബി സി ടാറിംഗ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പൂർത്തിയാകാതെ കിടന്ന ഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് ഒരു കോടി 32 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. അതിൽ ഒരു കോടി പത്തുലക്ഷം രൂപയാണ് ചെലവഴിച്ചത്. മരിയൻ സെന്റർ ഭാഗം, ആർ വി ജംഗ്ഷൻ എന്നിവ ശരിയാക്കുന്നതിന് 22 ലക്ഷം ചെലവഴിക്കുമെന്നും എം എൽ എ പറഞ്ഞു. റിവർവ്യൂറോഡിൻ്റെ ഭാഗങ്ങളും മുനിസിപ്പൽ കോംപ്ലക്സിൻ്റെ ഭാഗത്തും പൊട്ടിപൊളിഞ്ഞ ഭാഗത്തിൻ്റെ തകരാർ പരിഹരിച്ചിട്ടുണ്ട്.
Also Read » പാലാ ആകാശപ്പാതയിലെ നിർമ്മാണ തടസ്സം പരിഹരിക്കും: ജോസ് കെ മാണി എം പി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.