പാലാ: സമാന്തര റോഡിലെ 150 മീറ്റർ വരുന്ന ഭാഗത്തെ നിർമ്മാണ സൗകര്യത്തിനായി റോഡിന്റെ ഇരു പ്രവേശന കവാടങ്ങളും പൂർണ്ണമായും അടച്ചിട്ടതിനെ തുടർന്ന് നഗരം മൂന്ന് ദിവസമായി വലിയ ഗതാഗത കുരുക്കിലായി.
പ്രവർത്തി ദിനമായ തിങ്കളാഴ്ച്ച ഭാഗികമായെങ്കിലും സമാന്തര റോഡ് തുറന്നുകൊടുക്കുന്ന സാഹചര്യം ഉണ്ടാവണമെന്നും ഇതിനായി അവധി ദിനമായ ഞായറാഴ്ച്ച പരമാവധി പണികൾ നടത്തുന്നതിന് ക്രമീകരണം ഉണ്ടാവണമെന്നും നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരോട് അഭ്യർത്ഥിച്ചു.
രാത്രി കാല പണികൾ ക്രമീകരിച്ച് പകൽ സമയം ഗതാഗത തടസ്സം ഒഴിവാക്കുന്നത് പരിഗണിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. റിവർവ്യൂറോഡ് റീടാറിംഗ് വൈകുന്നത് ഈ ഉത്സവകാലത്ത് വലിയ ഗതാഗത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇവിടെയും രാത്രികാല പണികൾ നടത്തി യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം നടപടി ഉണ്ടാകണം. ശബരിമല തീർത്ഥാടന വാഹനങ്ങൾ നിരവധിയായി നഗരത്തിലൂടെ എത്തുവാൻ തുടങ്ങിയതും വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് ഇടയാക്കി.
Also Read » പാലാ നഗരസഭാ തെരഞ്ഞടുപ്പ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യം: മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര
Also Read » പാലാ നഗരസഭാ ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഇല്ല; തീരുമാനം 18ന്: സിപിഐ (എം)
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.