രാമപുരം ലയൺസ് കബ്ബ് സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പുകൾക്ക് തുടക്കമായി

Avatar
M R Raju Ramapuram | 03-12-2022

1813-1670088439-img-20221203-225551

രാമപുരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങ്

രാമപുരം: രാമപുരം ലയൺസ് ക്ലബ്ബിന്റെയും കാക്കനാട് ശുശ്രുത കണ്ണാശുപത്രിയുടേയും രാമപുരം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പുകൾക്ക് തുടക്കമായി. ഡിസംബർ 3 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ രാമപുരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കമ്പകത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു.

1813-1670087224-picsart-22-12-03-22-31-54-039

രാമപുരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന നേത്ര ചികിത്സാ ക്യാമ്പ്


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ വെള്ളിലാപ്പിള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന നേത്ര ചികിത്സാ ക്യാമ്പ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കമ്പകത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മനോജ് ചീങ്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ജോർജ് കുരിശുംമൂട്ടിൽ, അഡ്മിനിസ്ട്രേറ്റർ ദീപു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

1813-1670087346-img-20221203-wa0079

വെള്ളിലാപ്പിള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന നേത്ര ചികിത്സാ ക്യാമ്പ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കമ്പകത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.

ഡിസംബർ 4 ഞായർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ 7, 8, 9 എന്നീ വാർഡിൽപ്പെട്ടവർക്ക് ഏഴാച്ചേരി വായനശാലയിലും, ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ 1, 14, 15, 16, 17, 18 എന്നീ വാർഡിൽപ്പെട്ടവർക്ക് അമനകര വായനശാലയിലും നേത്ര ചികിസാ ക്യാമ്പ് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ക്യാമ്പുകൾ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും.

ക്യാമ്പിൽ പങ്കെടുത്ത് കണ്ണട ആവശ്യമായി വരുന്നവർക്ക് കുറഞ്ഞ നിരക്കിൽ കണ്ണട നൽകും. കൂടാതെ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുക്കുന്നവരെ ഗവൺമെന്റ് അംഗീകൃത സൗജന്യ ചികിത്സാ സഹായ പദ്ധതികളിൽ അംഗങ്ങളായവർക്ക് (ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർ) കാക്കനാട് ശുശ്രുത കണ്ണാശുപത്രിയിൽ കീഹോൾ തിമിര ശസ്ത്രക്രിയയും ചെയ്യുന്നതായിരിക്കും.


Also Read » പൂവക്കുളം ചാലയ്ക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് തുടക്കമായി


Also Read » അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ധ്യാനത്തിന് തുടക്കമായി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.0182 seconds.