യു എൻ അസംബ്ലി പുനരാവിഷ്ക്കാരത്തിന് ലേബർ ഇന്ത്യയിൽ തുടക്കമായി

Avatar
M R Raju Ramapuram | 02-12-2022

1801-1669998492-save-20221202-214558

മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ കോളേജിൽ നടന്നുവരുന്ന യു എൻ റെപ്ലിക്ക മുൻ യു എൻ പ്രതിനിധിയും അംബാസിഡറും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായിരുന്ന റ്റി പി ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തുന്നു.

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സ്കൂൾ - കോളേജുകളിൽ നിന്നും തിരഞ്ഞെടുത്ത സമർത്ഥരായ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മാതൃകാ ഐക്യരാഷ്ട്ര സഭക്ക് തുടക്കമായി. ലേബര്‍ ഇന്ത്യ സ്കൂളിൽ നടന്ന സമ്മേളത്തില്‍ മുൻ യു എന്‍ പ്രതിനിധിയും, ജപ്പാൻ, ഖത്തർ, സ്വീഡൻ അംബാസിഡറുമായിയിരുന്ന ദീപ ഗോപാലൻ വാദ്‌വ്വാ മാതൃകാ ഐക്യരാഷ്ട്രസഭ ഉദ്‌ഘാടനം ചെയ്‌തു.

മുന്‍ യു എന്‍ പ്രതിനിധിയും, അംബാസിഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന റ്റി പി ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര, മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, പ്രൊഫ ജോസ് പി മറ്റം, ഡോ. നിജോയ് പി ജോസ്, ഡോ. ബാബു കോച്ചാംകുന്നേൽ തുടങ്ങിവർ സംസാരിച്ചു.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


1801-1669998409-save-20221202-214619

193 രാജ്യങ്ങളുടെ പതാകയേന്തി അതാത് രാജ്യങ്ങളിലെ വേഷവിധാനങ്ങളോടെ ലേബർ ഇന്ത്യ സ്കൂൾ കുട്ടികള്‍ നയിച്ച യു എന്‍ സാംസ്‌കാരിക ഘോഷയാത്രയും ഇതിനോട് അനുബന്ധിച്ചു നടന്നു. ഇന്നലെ നടന്ന ജനറൽ അസംബ്ലിയോഗത്തിൽ സ്വയംഭരണ അവകാശത്തെക്കുറിച്ച് 193 രാജ്യങ്ങളിലെ പ്രതിനിധികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി.

ഇന്ന് നടന്ന സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിൽ ഐക്യരാഷ്ട്ര സംഘടന ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന റഷ്യ - ഉക്രയിൻ വിഷയമാണ് ചര്‍ച്ച ചെയ്തത്. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ മികച്ച യു എന്‍ ഡെലിഗേറ്റിന് സമ്മാനദാനവും നടത്തി.


Also Read » വിസാറ്റിൽ ഇൻഡക്ഷൻ പ്രോഗ്രാം INDUCTX 2K23 തുടക്കമായി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / ⏱️ 0.0818 seconds.