കോട്ടയം: കോട്ടയത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളേജ് വിദ്യാർത്ഥികളായ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ പ്രീമിയർ ഭാഗത്ത് വേളൂത്തറ വീട്ടിൽ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂർ മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹൽ വീട്ടിൽ അനസ് അഷ്കർ (22), കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടിൽ ഷബീർ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ രാത്രി കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയിൽ രാത്രി 11 മണിയോടുകൂടി ഭക്ഷണം കഴിക്കാൻ എത്തിയ യുവതിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്. ഭക്ഷണം കഴിക്കാൻ എത്തിയ യുവതിയുടെ നേരെ ഇവർ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇതിനെ യുവതിയും സുഹൃത്തും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് ഭക്ഷണം കഴിച്ച് കടയിൽ നിന്ന് ഇറങ്ങിയ യുവതിയെയും സുഹൃത്തിനെയും ഇവർ കാറിൽ പിന്തുടർന്ന് കോട്ടയം സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് വച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തി യുവതിയെയും യുവതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളിലൊരാളായ മുഹമ്മദ് അസ്ലമിന് കുമരകം സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്.
പരിക്കേറ്റ യുവതിയും, സുഹൃത്തും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാപോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷൻ എസ് എച്ച് ഓ പ്രശാന്ത് കുമാർ ആർ, എസ് ഐമാരായ ശ്രീജിത്ത് റ്റി, സജികുമാർ, എ എസ് ഐ രമേശ് കെ റ്റി, സി പി ഓമാരായ ശ്രീജിത്ത്, ഷൈന്‍ തമ്പി എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇവരെ റിമാൻഡു ചെയ്തു.
Also Read » വയോധികനെ മർദ്ദിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; മൂന്നുപേർ അറസ്റ്റിൽ
Also Read » കോളേജ് ടൂർ ബസിൽ 50 കുപ്പി ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.