കൂത്താട്ടുകുളം: കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്തുള്ള റവന്യൂ പുറമ്പോക്ക് കയ്യേറി സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളിലേക്ക് റോഡ് നിർമ്മിച്ച നടപടിയെ എൻസിപി കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി അപലപിച്ചു.
അതിപുരാതനമായ കാവുംകുളവും അതിനോടു ചേർന്ന സ്ഥലവും അടക്കം 9.43 സെന്റ് സ്ഥലം റവന്യൂ പുറമ്പോക്കായിരിക്കെ, രാത്രിയുടെ മറവിൽ പാറമക്ക്, പാറപ്പൊടി എന്നിവ ഇട്ട് നികത്തി റോഡാക്കിയ നടപടിക്ക് നഗരസഭയും റവന്യൂ അധികൃതരും കൂട്ടുനിന്നതായും ആരോപിച്ചു.
കയ്യേറ്റം ഒഴിപ്പിക്കണമെന്നും എൻസിപി കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചമ്പമല ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനം ഉണ്ടാകുമ്പോൾ വായു, ജല മലിനീകരണം മൂലം ഭാവി തലമുറക്ക് ദോഷം സംഭവിക്കുമെന്ന് ജനങ്ങൾ ഭയക്കുന്നുണ്ട്.
എംഎൽഎ, നഗരസഭ, പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾക്കൊള്ളുന്ന ഒരു പഠനസംഘം ഇതു സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതുവരെ പ്ലാന്റ് നിർമ്മാണം നിർത്തിവെക്കണമെന്നു യോഗം ആവശ്യപ്പെട്ടു. എൻഎൽസി സംസ്ഥാന പ്രസിഡണ്ട് കെ ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വി കെ ബിജു അദ്ധ്യക്ഷനായി. എൻസിപി ജില്ലാ വൈസ് പ്രസിഡണ്ട് എം എം അശോകൻ, ബ്ലോക്ക് പ്രസിഡണ്ട് സണ്ണി തേക്കുംമൂട്ടിൽ, ജി ജോസഫ്, പി തങ്കച്ചൻ, കുഞ്ഞുമോൻ തോമസ് എന്നിവർ പ്രസംഗിച്ചു.
Also Read » പാലാ ജനറൽ ആശുപത്രി സൂപ്രണ്ടിനെതിരെ നഗരസഭ കൗൺസിൽ പ്രമേയം; സൂപ്രണ്ടിനെ സ്ഥലം മാറ്റണമെന്നും തീരുമാനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.