കാനാട്: കൊല്ലപ്പിള്ളി - മേലുകാവ് റോഡിൽ കടനാട് പഞ്ചായത്തിലെ വാളികുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തിയായി. വെയിലും മഴയും ഏറ്റുള്ള കാത്തുനിൽപ്പിന് ഇതോടെ വിരാമമായി. ഇരിപ്പിട സൗകര്യത്തോടെയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.
ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണം. സ്കൂൾ കുട്ടികൾ, വൃദ്ധർ എന്നിവർക്ക് വളരെ സഹായകരമായ രീതിയിൽ പദ്ധതി നടപ്പാക്കിയ ജോസ് കെ മാണി എംപിയ പൗരാവലിയുടെ യോഗം അനുമോദിച്ചു. ജോസ് കെ മാണി എം.പി ബസ് കാത്തിരിപ്പ് കേന്ദ്രം സന്ദർശിച്ച് നിർമ്മാണം വിലയിരുത്തി.
Also Read » പ്രാദേശിക വിഷയങ്ങൾ കേരള കോൺഗ്രസ് (എം) ഏറ്റെടുക്കും; ജോസ് കെ മാണി എം.പി.
Also Read » ഇനി തലസ്ഥാനത്തേക്കും അതിവേഗ എ സി യാത്ര ചെയ്യാം; പാലാ-തിരുവനന്തപുരം ലോഫ്ലോർ വോൾവോ എ സി ബസ് നാളെ മുതൽ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.