രാമപുരം: രാമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഒ പി വിഭാഗത്തിൽ അധിക സേവനം ലഭ്യമാക്കുന്നതിനായി രാമപുരം ഗ്രാമപഞ്ചായത്ത് ഡോക്ടറെ നിയമിച്ചു. ഗ്രാമസഭകളിലെയും, പൊതുജനങ്ങളുടേയും നാളുകളായിട്ടുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.
കഴിഞ്ഞ ജൂലൈ 27 ന് ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസംവിധാനം നിലവിൽ വന്നതിനുശേഷം വാർഷിക പദ്ധതിയിൽ പണം വകയിരുത്തിയാണ് ഡോക്ടറെ നിയമിച്ചത്. ഇതോടെ ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ വൈകുന്നേരം ആറ് മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാകും. രാമപുരത്തും സമീപ പ്രദേശങ്ങളിൽ നിന്നും മുന്നൂറിനടുത്ത് ആളുകൾ നിത്യേന ചികിത്സതേടി ഈ ആശുപത്രിയിൽ എത്താറുണ്ട്.
ഒരുമണിയ്ക്ക് ശേഷം ഇവിടെ ഡോക്ടർ ഇല്ലാത്തതിനാൽ കിലോമീറ്ററുകൾക്കപ്പുറം പാലാ, കൂത്താട്ടുകളം, തൊടുപുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലായിരുന്നു ഇവിടുത്തെ
ജനങ്ങൾ. ഡോക്ടറെ നിയമിച്ചതുവഴി ഇതിനെല്ലാം പരിഹാരമായിരിക്കുകയാണ്.
ഡോക്ടറെ നിയമിക്കുന്നതിന് മുൻകൈ എടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത മനോജ് എന്നിവരെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ അഭിനന്ദിച്ചു.
Also Read » 🎥 രാമപുരം ഗ്രാമപഞ്ചായത്ത് യുഡിഎഫ് - എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയും, വാഗ്വാദവും
Also Read » കേരളാ കോൺഗ്രസ് (എം) നേതാവും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന ജോസ് പാലമറ്റം നിര്യാതനായി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.