രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെയും കേരളകൗമുദിയുടെയും, നവജീവൻ ട്രസ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റും മാർസ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.
രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് സെമിനാർ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. മാർസ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. എയ്ഞ്ചൽ തോമസ്, എക്സൈസ് ഇൻസ്പെക്ടർമാരായ ജി കൃഷ്ണകുമാർ, സന്തോഷ്കുമാർ, സിവിൽ ഓഫീസർ നിഫി ജേക്കബ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, കേരളകൗമുദി യുണിറ്റ് ചീഫ് ആർ ബാബുരാജ്, ആന്റി നാർക്കോട്ടിക് ക്ലബ് കോ-ഓർഡിനേറ്റർ ഷാൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Also Read » മാർ ആഗസ്തീനോസ് കോളേജിൽ കൊമേഴ്സ് ഫെസ്റ്റ് "CALIC 2K23" നടത്തി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.