ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് അനുസ്മരണ സമ്മേളനം നടത്തുന്നു.

Avatar
M R Raju Ramapuram | 25-11-2022

1761-1669387324-images-50

കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ 27 ഞായർ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്റെ മുപ്പത്തിയാറാം ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അന്ന് രാവിലെ 9.45 ന് വിശുദ്ധ കുർബാന, ഒപ്പിസ് പ്രാർത്ഥന. തുടർന്ന് പാരിഷ് ഹാളിൽ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സൺഡേ സ്കൂളിലെ ബ്ലൂ ഹൗസ് നേതൃത്വം നൽകും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണവും ജോയൽ ആമിക്കാട്ട് അനുസ്മരണ പ്രഭാഷണവും നടത്തും.

തെരെസ് കൊന്നക്കൽ, റോസ് കണ്ണൻചിറ, സെബിൻ താച്ചാർകുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ. സിസ്റ്റർ ക്രിസ്ത്യൻ പാറേന്മാക്കൽ, ജെസ്വിൻ ചതിയാലിൽ, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ, ഷൈനി വട്ടയ്ക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Also Read » ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി സമാപനം ജനുവരി 29 ന് തക്കലയിൽ


Also Read » ഇലഞ്ഞി വിസാറ്റിന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ കുത്താട്ടുകുളത്തു നിന്നും ഇലഞ്ഞി വരെ പേട്രിയോട്ടിക് റൺ എന്ന പേരിൽ മിനി മാരത്തോൺ നടത്തുന്നു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.63 MB / This page was generated in 0.0447 seconds.