പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഡിസംബർ 10 മുതൽ 17 വരെ നടത്തപ്പെടുന്ന
കേരള ഫുട്ബോൾ അസ്സോസിയേഷന്റെ ഓൾ കേരള അണ്ടർ 19 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികളായി ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, മാണി സി കാപ്പൻ എംഎൽഎ, സെബാസ്റ്റ്യൻ ജി മാത്യു, ലാലിച്ചൻ ജോർജ്, കമറുദീൻ അറക്കൽ, ടി കെ ഇബ്രാഹിംകുട്ടി എന്നിവർ (രക്ഷധികാരികൾ)
മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര (ചെയർമാൻ) ജോയ് ജോർജ്, പി എം ജോസഫ്, സണ്ണി ഡേവിഡ്, ടോബിൻ കെ അലക്സ്, സതീഷ് ചൊള്ളാനി, ബിനീഷ് ചൂണ്ടച്ചേരി, നന്ദകുമാർ വർമ, ബിജു തോമസ് (വൈസ് ചെയർമാൻ)
കെ എസ് പ്രദീപ് കുമാർ (കൺവീനർ), ജോസിറ്റ് ജോൺ (സെക്രട്ടറി),
അച്ചു എസ് (ജനറൽ കൺവീനർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു. സ്വാഗത സംഘം രൂപീകരണ യോഗം മാണി സി കാപ്പൻ എംഎൽഎ ഉത്ഘാടനം ചെയ്തു. കെ അജി അദ്ധ്യക്ഷത വഹിച്ചു.
പാലായിൽ ആദ്യമായി നടത്തപ്പെടുന്ന ഈ മത്സരം ജില്ലാ ഫുട്ബോൾ അസ്സോസിയേഷന് വേണ്ടി പാലാ സ്പോർട്സ് അക്കാദമിയാണ് സംഘടിപ്പിക്കുന്നതെന്ന് പാലാ സ്പോർട്സ് അക്കാദമി സെക്രട്ടറി കെ എസ് പ്രദീപ് കുമാർ അറിയിച്ചു.
14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടിൽ 4 ടീമുകൾ അടങ്ങുന്ന ലീഗ് ആയാണ് മത്സരങ്ങൾ നടക്കുന്നത്. ക്വാർട്ടർ ഫൈനൽ മുതൽ മത്സരങ്ങൾ നോക്ക് ഔട്ട് രീതിയിൽ ആവും. 1, 2, 3 സ്ഥാനക്കാർക്ക് ട്രോഫികൾ നൽകും.
Also Read » കെ എം മാണിയെ മറക്കാതെയും പാലായെ കൈവിടാതെയും ബാലഗോപാലിന്റെ ബജറ്റ്; സ്വാഗതം ചെയ്ത് കേരള കോൺഗ്രസ്സ് (എം)
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.