പാലാ: നഗരസഭയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് മുൻകാല നഗരസഭാ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിച്ചു. മുൻകാല നഗരവീഥികളും, സ്ഥാപനങ്ങളും കച്ചവട സ്ഥലങ്ങളും, ജംഗ്ഷനുകളും പ്രധാന ചടങ്ങുകളുമെല്ലാം വർണ്ണചിത്രങ്ങൾ വഴി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി.
നഗരം വിഴുങ്ങിയ പ്രളയങ്ങളും, ആരംഭകാല നഗരസഭാ ഓഫീസ് കെട്ടിടങ്ങളും, പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളുമെല്ലാം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരമാസികൾക്കും വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷികൾക്കും ചിത്രപ്രദർശനം വേറിട്ട അനുഭവമായി. നിരവധിപേർ ചിത്ര പ്രദർശനം കാണാനെത്തി. 400 ൽപ്പരം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രഥമ ലൈബ്രേറിയനും മുൻ മുൻസിപ്പൽ കമ്മീഷണറും നഗര ചരിത്ര ഫോട്ടോഗ്രാഫറുമായ രവി പാലായുടെ ശേഖരത്തിൽ നിന്നുമുള്ള വലിപ്പമുള്ള കളർ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 25 നും പ്രദർശനം തുടരും. ടൗൺ ഹാളിൽ
നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്.
പ്രഥമ മുനിസിപ്പൽ കൗൺസിൽ അംഗങ്ങളുടെ ചിത്രം രവി പാലായിൽ നിന്നും സ്വീകരിച്ചുകൊണ്ടാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, ലീന സണ്ണി, ഷാജു തുരുത്തൻ, പ്രൊഫ. സതീശ് ചൊള്ളാനി, തോമസ് പീറ്റർ, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ആർ സന്ധ്യ, സതി ശശികുമാർ, മുനിസിപ്പൽ ലൈബ്രേറിയൻ സിസിലി കുര്യൻ, ബിജോയി മണർകാട്ട്, ബിജു പാലൂപടവൻ, ജോസുകുട്ടി പൂവേലി, ജയ്സൺമാന്തോട്ടം, പ്രൊഫ. രാജു ഡി കൃഷ്ണപുരം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Also Read » മീനച്ചിൽ ആർട്ട് ചിത്ര-ശില്പ പ്രദർശന ക്യാമ്പിന് നാളെ തിരശ്ശീല വീഴും
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.