ഭരണങ്ങാനം:- ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 2022-23 സാമ്പത്തികവർഷം രണ്ട് കോടി പതിനേഴ് ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
കടനാട്, ഭരണങ്ങാനം, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭരണങ്ങാനം ഡിവിഷനിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉൽപാദന മേഖല, പശ്ചാത്തല മേഖല, സേവന മേഖല, റോഡ് പുനരുദ്ധാരണം, വനിത, ശിശു, വയോജനക്ഷേമം എന്നീ ഏഴു മേഖലകളിലായാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് സ്കൂളിൽ ശുചിത്വ സമുച്ചയം നിർമ്മിക്കുന്നതിന് പതിമൂന്ന് ലക്ഷം,
കരൂർ പഞ്ചായത്തിലെ മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് ഏഴ് ലക്ഷം,
കടനാട് പഞ്ചായത്തിലെ നീലൂർ ഹൈസ്കൂൾ റോഡ് സംരക്ഷണ ഭിത്തിക്കും റോഡ് പുനരുദ്ധാരണത്തിനും എട്ട് ലക്ഷം,
മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാര്‍ - തറപ്പേൽക്കടവ് റോഡ് പുനരുദ്ധാരണം എട്ട് ലക്ഷം,
കരൂർ പഞ്ചായത്തിലെ ആശാനിലയം - പുത്തൻപള്ളികുന്ന് റോഡ് പുനരുദ്ധാരണം എട്ട് ലക്ഷം,
നീലൂർ പ്രൊഡ്യൂസർ കമ്പനിക്ക് ഫ്രീസർ വാങ്ങുന്നതിന് അഞ്ച് ലക്ഷം,
മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുംമരുതിൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ട് നിർമ്മിക്കുന്നതിന് ഇരുപത് ലക്ഷം,
കടനാട് പഞ്ചായത്തിലെ കടനാട് ഫാമിലി ഹെൽത്ത് സെന്ററിൽ വയോജന സൗഹൃദ വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് പത്ത് ലക്ഷം,
വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക് ) നിർമ്മിക്കുന്നതിന് മുപ്പത്തിയാറ് ലക്ഷം,
ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി - അരീപ്പാറ റോഡ് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് എട്ട് ലക്ഷം,
ഇടപ്പാടി പോസ്റ്റ് ഓഫീസ് - അയ്യമ്പാറ റോഡ് അഞ്ച് ലക്ഷം,
ഭരണങ്ങാനം ഡിവിഷനിലെ വിവിധ ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനും, ബേണിങ് മെഷീനും സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം,
പിഴക്, വളളിച്ചിറ, പ്രവിത്താനം എന്നീ ക്ഷീര സംഘങ്ങളിൽ ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ടര ലക്ഷം,
ഭരണങ്ങാനം പഞ്ചായത്തിലെ വേഴാങ്ങാനം - ഉള്ളനാട് റോഡ് പുനരുദ്ധാരണം ആറ് ലക്ഷം,
കരൂർ പഞ്ചായത്തിലെ പുന്നത്താനം എസ്. സി. കോളനി അടിസ്ഥാന സൗകര്യ വികസനത്തിന് പതിനാല് ലക്ഷം,
പ്രവിത്താനം മാർക്കറ്റ് കോമ്പൗണ്ടിൽ ലൈബ്രറിയോട് ചേർന്ന് വയോജന വിനോദ വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിന് പത്ത് ലക്ഷം,
വിളക്കുമാടത്ത് നെൽകൃഷി പ്രോത്സാഹന പദ്ധതിക്ക് രണ്ടര ലക്ഷം,
കടനാട് പഞ്ചായത്തിലെ ജലജീവൻ മിഷൻപദ്ധതിക്ക് പത്തു ലക്ഷം,
ഭരണങ്ങാനം ഡിവിഷന്റെ വിവിധ പ്രദേശങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഇരുപത് ലക്ഷം,
പ്രവിത്താനം പള്ളി ജംഗ്ഷനിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിന് പതിനഞ്ച് ലക്ഷം,
ഡിവിഷനിലെ വിവിധ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിൽ പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗത്തിന് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നതിന് ഒരു ലക്ഷം,
വിവിധ കുടുംബശ്രീ സൂക്ഷ്മ സംരക്ഷങ്ങൾക്ക് അഞ്ച് ലക്ഷം
എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. വഴിയോര വിശ്രമ കേന്ദ്രം കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഉടൻതന്നെ നിർമ്മാണംആരംഭിക്കും.
ഭരണങ്ങാനം ഡിവിഷനിലെ ഏക ബഡ്സ് സ്കൂൾ മീനച്ചിൽ പഞ്ചായത്തിലെ മുകളേൽ പീടികയിൽ ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ ഉടൻതന്നെ ആരംഭിക്കുന്നതാണ്. ഇതിനായുള്ള കെട്ടിടം വാങ്ങി കഴിഞ്ഞു. കരൂർ പഞ്ചായത്തിലെ അന്തീനാട് കാഞ്ഞിരത്തുംപാറ ഗംഗ കുടിവെള്ള പദ്ധതി, കുറുമണ്ണ് സെന്റ്. ജോൺസ് സ്കൂളിൽ ആധുനിക പാചകപ്പുര, മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് വട്ടോത്തു കുന്നേൽ ഭാഗം കുടിവെള്ള പദ്ധതി, പ്രവിത്താനം മാർക്കറ്റ് ജംഗ്ഷനിൽ പുതിയ അംഗൻവാടി കെട്ടിടം ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി തുടങ്ങിയവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഉടൻതന്നെ കമ്മീഷൻ ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
Also Read » അമൃത് ഭാരത് പദ്ധതി , ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത് 4.5 കോടി രൂപയുടെ വികസനം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.