പാലാ: കടപ്പാട്ടൂര്‍ പന്ത്രണ്ടാം മൈല്‍ ബൈപ്പാസ് പ്രകാശപൂരിതമാകുന്നു. സ്ഥലവാസികളുടെയും ബൈപ്പാസ് വഴി കടന്നുപോകുന്ന യാത്രികരുടെയും ഒരു പതിറ്റാണ്ടായി ഉയര്‍ന്ന ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുവാൻപോകുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ പുതുതായി ഇലക്ട്രിക് പോസ്റ്റ് സ്ഥാപിച്ച് ഇലക്ട്രിക് ലൈന്‍ വലിക്കുകയും ബഹുജനപങ്കാളിത്തത്തോടെ എല്ലാ പോസ്റ്റുകളിലും 30 വാട്ടിന്റെ എല്‍ഇഡി ബള്‍ബിന്റെ സ്ട്രീറ്റ് ലൈറ്റ് ഫിറ്റിംഗ്‌സ് സ്ഥാപിക്കുകയും ചെയ്തു.
പുതുതായി സ്ഥാപിച്ച തെരുവുവിളക്കുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് (24-11-2022) വൈകുന്നേരം 6.30 ന് കടപ്പാട്ടൂര്‍ ഇടച്ചേരി ജംഗ്ഷനില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വ്വഹിക്കുന്നതാണ്. യോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി പി ചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റൂബി ജോയി, പഞ്ചായത്ത് മെമ്പര്‍ സിജുമോന്‍ സി എസ് എന്നിവര്‍ പ്രസംഗിക്കും.
Also Read » പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു; പാലക്കാട് വയോധികന് ദാരുണാന്ത്യം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.