മനുഷ്യ സ്നേഹം ആതുര സേവനത്തിലൂടെ കാണിച്ചുതന്ന അപൂർവ്വ വ്യക്തിത്വം; പാലാക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ജോയി ഫ്രാൻസീസ് ഇനി ഓർമ്മ.

Avatar
M R Raju Ramapuram | 23-11-2022

1745-1669224438-img-20221123-wa0101

പാലാ: നല്ല വാക്കുകളാണ് രോഗശമനത്തിന് ഉത്തമമായ ഔഷധം എന്ന ചികിത്സാ രീതി പ്രാവർത്തികമാക്കിയ പാലാക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ ജോയി ഫ്രാൻസീസ് (76) ഓർമ്മയായി. 45 വർഷക്കാലത്തോളം നൂറുകണക്കിന് ജീവനുകൾക്ക് കാവലാളാകാൻ അദ്ദേഹത്തിനായി. മൂലമറ്റം ഗവൺമെന്റ്
ആശുപത്രിയിലെ ഫിസിഷ്യൻ ആയിട്ടാണ് ചികിത്സാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ ഗവൺമെന്റ് സർവീസ് അവസാനിപ്പിച്ച് പാലാ ചെറുപുഷ്പം ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. കാർമ്മൽ മെഡിക്കൽ സെന്ററിലെ ചീഫ് ഫിസിഷ്യൻ ആയിരിക്കെയാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.

തന്റെ അടുത്തെത്തുന്ന രോഗികളുമായി ശക്തമായ ആത്മബന്ധം പുലർത്തിയിരുന്നു ഡോക്ടർ. മരുന്നുകളെക്കാൾ നല്ല വാക്കുകൾ ആയിരുന്നു രോഗികൾക്ക് നൽകിയിരുന്നത്. ഗുരുതരമായ അസുഖം ബാധിച്ച് എത്തുന്നവരോട് പോലും സൗമ്യമായി രോഗവിവരങ്ങൾ തിരക്കി നർമ്മത്തിലൂടെ ചികിത്സാ മാർഗ്ഗം ഉപദേശിച്ചു നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മരുന്നുകൾക്ക് പകരം ജീവിതരീതികളും വ്യായാമ മുറകളും യോഗയും ഒപ്പം ഭക്ഷണ രീതികളും ഉപദേശിച്ചു നൽകി രോഗത്തെ പ്രതിരോധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. രോഗികൾക്കെല്ലാം ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. സൗമ്യനും നർമ്മപ്രിയനുമായ ഡോക്ടർ ജോലിക്ക് വളരെ വലിയ സൗഹൃദ കൂട്ടായ്മയുമുണ്ട്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആതുര സേവനത്തിനൊപ്പം ശില്പ കലയും ചിത്രരചനയും വിനോദയാത്രയും ഒരുമിച്ചു കൊണ്ടുപോകുവാൻ അദ്ദേഹത്തിനായിരുന്നു. കളിമണ്ണിൽ തീർത്ത നിരവധി ശില്പങ്ങൾ അദ്ദേഹത്തിൻറെ ശേഖരത്തിൽ ഉണ്ട്. മനസ്സിൽ തോന്നുന്നതെല്ലാം ക്യാൻവാസിലേക്ക് വരച്ച് ചായങ്ങൾ ചാലിച്ച് വീടിനുള്ളിൽ പ്രദർശിപ്പിക്കുന്നതും അദ്ദേഹത്തിന്റെ ഇഷ്ടവിനോദമായിരുന്നു. കേരള ലളിതകല അക്കാദമിയുടെ മികച്ച ശില്പിക്കുള്ള അവാർഡും ഡോക്ടർ ജോയ് ഫ്രാൻസിസിന് ലഭിച്ചിട്ടുണ്ട്.

ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം അഡാർട്ട് പോലുള്ള മദ്യാസക്തി ചികിത്സാ കേന്ദ്രങ്ങളിലും വിലയേറിയ സേവനങ്ങൾ നൽകിയിട്ടുണ്ട്. ആതുര സേവനത്തിന്റെ തിരക്കൊഴിയുമ്പോൾ എല്ലാം യാത്ര ചെയ്യാൻ താല്പര്യപ്പെട്ടിരുന്ന അദ്ദേഹം ഒട്ടേറെ വിദേശരാജ്യങ്ങൾ ഇതിനകം സന്ദർശിച്ചിട്ടുണ്ട്. ഹംഗറി യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പനി ബാധിക്കുന്നതും നിമോണിയ പിടിപെടുന്നതും. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ചൊവ്വാഴ്ച വൈകിട്ട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.

ജോസ് കെ മാണി എംപി, മാണി സി കാപ്പൻ എംഎൽഎ, പാലാ നഗരപിതാവ് ആന്റോ പടിഞ്ഞാറേക്കര, ജോസ്മോൻ മുണ്ടയ്ക്കൽ, ആശുപത്രി ജീവനക്കാർ, വിവിധ സന്യാസിനി സഭകളിലെ അംഗങ്ങൾ, വൈദികർ നാട്ടുകാർ തുടങ്ങി നൂറുകണക്കിനാളുകൾ വസതിയിലും സംസ്കാരം നടന്ന കിഴതടിയൂർ പള്ളിയിലും എത്തിയിരുന്നു അന്ത്യോപചാരം അർപ്പിച്ചിരുന്നു. മനുഷ്യ സ്നേഹം ആതുര സേവനത്തിലൂടെ കാണിച്ചുതന്ന അപൂർവ്വ വ്യക്തിത്വത്തെയാണ് നഷ്ടമായത്.


Also Read » പാലാ കാർമ്മൽ മെഡിക്കൽ സെന്റർ ചീഫ് ഫിസിഷ്യൻ ഡോ. ജോയി ഫ്രാൻസീസ് വിതയത്തിൽ (76) അന്തരിച്ചു.


Also Read » കുരുന്നുകൾക്ക് അപൂർവ്വ രോഗം; ആലോചനായോഗം 28ന്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.2052 seconds.