പാലാ നഗരസഭ 75-ാം വാർഷികാഘോഷം; നഗരസഭാ ചരിത്ര ചിത്രപ്രദർശനം നവംബർ 24, 25 തീയതികളിൽ.

Avatar
M R Raju Ramapuram | 23-11-2022

1744-1669223342-img-20221123-wa0088

പാലാ: നഗരസഭയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് നഗരസഭാ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശനം സംഘടിപ്പിക്കുന്നതാണെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു. നവംബർ 24, 25 തീയതികളിൽ ടൗൺ ഹാളിലായിരിക്കും ചിത്രപ്രദർശനം നടക്കുന്നത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മുൻകാല നഗരവീഥികളും, സ്ഥാപനങ്ങളും കച്ചവട സ്ഥലങ്ങളും, ജംഗ്ഷനുകളും പ്രധാന ചടങ്ങുകളുമെല്ലാം വർണ്ണചിത്രങ്ങൾ വഴി പുതുതലമുറയ്ക്ക് കണ്ടറിയാം. വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷികൾക്കും ചിത്രപ്രദർശനം കാണുന്നതിന് സൗകര്യമുണ്ട്. പരമാവധി ആളുകൾ ഇതു പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

പ്രവേശനം സൗജന്യമാണ്. 400-ൽപ്പരം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുൻ മുൻസിപ്പൽ കമ്മീഷണറും നഗര ചരിത്ര ഫോട്ടോഗ്രാഫറുമായ രവി പാലായുടെ ശേഖരത്തിൽ നിന്നുമുള്ള 13 X 19 വലിപ്പമുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. നവംബർ 24 ഉച്ചയ്ക്ക് 12 മുതൽ പ്രദർശനം ആരംഭിക്കും. 25 ന് മുഴുവൻ സമയവും പ്രദർശനം ഉണ്ടാവും.


Also Read » രാമപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം-2022 നവംബർ 19, 20 തീയതികളിൽ


Also Read » പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ; ആഘോഷങ്ങൾ നവംബർ 21 മുതൽ 25 വരെ; ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റോ പടിഞ്ഞാറേക്കരComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2053 seconds.