കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി എടുക്കണം: എകെസിസി, പിതൃവേദി യോഗങ്ങൾ.

Avatar
M R Raju Ramapuram | 23-11-2022

1742-1669185514-img-20221123-115355

കാവുംകണ്ടം: കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് ഏറെ നാളായെന്നും കാൽ നടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും കാവുംകണ്ടം എകെസിസി, പിതൃവേദി യോഗങ്ങൾ ആരോപിച്ചു. രാത്രികാലങ്ങളിൽ മലമ്പദേശത്തുനിന്നും വരുന്ന നരികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും തെരുവ് നായ്ക്കളും കാൽനട യാത്രക്കാർക്ക് ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇവിടെ തെരുവ് നായ്ക്കളുടെ കടിയേറ്റ് ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും പരിക്കേറ്റ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വഴിവിളക്കുകൾ പ്രകാശിപ്പിക്കുവാൻ കടനാട് പഞ്ചായത്ത് അധികൃതരും കൊല്ലപ്പള്ളി കെഎസ്ഇബിയും നടപടികൾ സ്വീകരിക്കണമെന്ന് കാവുംകണ്ടം എകെസിസി, പിതൃവേദി യോഗങ്ങൾ ആവശ്യപ്പെട്ടു. ഞായറാഴ്ച ദിവസം ഇടയ്ക്കിടെ വൈദ്യുതി മുടക്കം ഉണ്ടാകുന്നത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ യോഗം പ്രതിഷേധിച്ചു.

ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ നോക്കുകുത്തികളായി മാറിയെന്ന് യോഗം അഭിപ്രായപ്പെട്ടു. കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം അദ്ധ്യക്ഷത വഹിച്ചു. ഡേവിസ് കല്ലറയ്ക്കൽ, അഭിലാഷ് കോഴിക്കോട്ട്, തോമസ് കുമ്പളാങ്കൽ, ജിബിൻ കോഴിക്കോട്ട്, ജോജോ പടിഞ്ഞാറയിൽ, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


Also Read » ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരത്തിനായി നടപടി ആരംഭിച്ചു; കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് വേണ്ട സഹായവും ലഭ്യമാക്കും: ജോസ് കെ മാണി എം പി


Also Read » കാവുംകണ്ടം സൺഡേ സ്കൂളിൽ മിഷൻ ഞായർ ആഘോഷിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2050 seconds.