കാവുംകണ്ടം: കടനാട്ടിൽ പേപ്പട്ടിയുടെ കടിയേറ്റ് പരിക്കുപറ്റിയ സ്കൂൾ കുട്ടികൾ അടക്കം ആറ് പേർക്ക് ചികിത്സാച്ചെലവ് പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് എസ്എംവൈഎം കാവുംകണ്ടം യൂണിറ്റ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമാണ് പേപ്പട്ടിയുടെ കടിയേറ്റത്. നിരവധി വളർത്തുമൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റു. കടനാട് പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും ഭീക്ഷണിയായി നിരവധി തെരുവ് നായ്ക്കളാണ് വഴിവക്കിലും വെയ്റ്റിംങ്ങ് ഷെഡിലുമായി കറങ്ങിനടക്കുന്നത്. വഴി യാത്രക്കാർക്ക് ഭീക്ഷണിയാകുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാനും കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷിതത്വം നൽകാനും പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് എസ്എംവൈഎം കാവുംകണ്ടം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോയൽ ആമിക്കാട്ട് മീറ്റിംഗിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്കറിയ വേകത്താനം, ആര്യ പീടികയ്ക്കൽ, ആഷ്‌ലി പൊന്നെടുത്താംകുഴിയിൽ, ജോജിൻ വാധ്യാനത്തിൽ, റോമി തയ്യിൽ, തോമസ് ആണ്ടുകുടിയിൽ, അന്നു വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.