കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ തയ്യാറാകണം: എം ബി ശ്രീകുമാർ; ഉന്നത വിജയം നേടിയ മീനച്ചിൽ യൂണിയനിൽപ്പെട്ട കുട്ടികൾക്ക് യൂണിയൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം നൽകി

Avatar
M R Raju Ramapuram | 21-11-2022

1734-1669040369-img-20221121-194902

2021-22 വർഷത്തെ ഉന്നത വിജയം നേടിയ എസ്എൻഡിപി മീനച്ചിൽ യൂണിയനിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം മീനച്ചിൽ എസ്എൻഡിപി യൂണിയൻ ചെയർമാൻ എം ബി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. എം പി സെൻ, സി റ്റി രാജൻ, ലാലിറ്റ് എസ് തകടിയേൽ, അനീഷ് പുല്ലുവേലി എന്നിവർ സമീപം

പാലാ: കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ ശ്രമിക്കണമെന്ന് മീനച്ചിൽ എസ്എൻഡിപി യൂണിയൻ ചെയർമാൻ എം ബി ശ്രീകുമാർ പറഞ്ഞു സമുദായത്തെയും സമൂഹത്തെയും നാളെകളിൽ നയിക്കേണ്ടവരാണ് ഈ കുട്ടികൾ. ശ്രീനാരായണ ഗുരുദേവൻ വഴികാട്ടിയാണ് വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കാൻ തയ്യാറാകണം. ചരിത്രപരമായ അവഗണന നേരിട്ട ഈ സമുദായം വിദ്യാഭ്യാസത്തിലൂടെ വീണ്ടും മുന്നേറാൻ വഴികാട്ടിയത് ശ്രീനാരായണഗുരുദേവൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മീനയിൽ യൂണിയനിൽപ്പെട്ട 2021-22 അദ്ധ്യയന വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ ഉന്നത വിജയം നേടിയ കുട്ടികളെയും പ്രഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ റാങ്കോടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും യൂണിയൻ ഏർപ്പെടുത്തിയ പുരസ്കാരം നൽകി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു യൂണിയൻ ചെയർമാൻ. യൂണിയൻ പ്രാർത്ഥന ഹാളിൽ ചേർന്ന സമ്മേളനം കൺവീനർ എം പി സെന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ശ്രീനാരായണ ദർശന മൂല്ല്യാധിഷ്ഠിത പഠന ക്ലാസ്സിന്റെ പുതിയ ബാച്ച് ഉദ്ഘാടനവും എം ബി ശ്രീകുമാർ നിർവ്വഹിച്ചു.

ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം കോ-ഓഡിനേറ്റർ എ ബി പ്രസാദ് കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം ആർ ഉല്ലാസ്, അരുൺ കുളമ്പള്ളി, വി കെ ഗിരീഷ് കുമാർ, സൈബർ സേനാ സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിൽ, പിജി അനിൽകുമാർ, മിനർവ മോഹൻ, സോളി ഷാജി, അനീഷ് ഇരട്ടയാനി, ആത്മജൻ കെ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ വൈസ് ചെയർമാൻ ലാലിസ്റ്റ് എസ് തകടിയേൽ സ്വാഗതവും യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം സി റ്റി രാജൻ നന്ദിയും പറഞ്ഞു.


Also Read » എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു


Also Read » ഉഴവൂർ സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / This page was generated in 0.2040 seconds.