കുറിഞ്ഞി: പാലാ തൊടുപുഴ ഹൈവേയിൽ കാർ കലുങ്കിലിടിച്ച് കാർ കത്തിനശിച്ചു. KL 05 AC 9419 എന്ന നമ്പരിലുള്ള ഫോർഡ് ഫിസ്റ്റാ കാറാണ് കത്തി നശിച്ചത്. കുറിഞ്ഞിയ്ക്കും നെല്ലാപ്പാറയ്ക്കും ഇടയിൽ ചൂരപ്പട്ട വളവിൽ ഇന്ന് പുലർച്ചെ ഒരു മണിയ്ക്കാണ് അപകടം ഉണ്ടായത്. ഭരണങ്ങാനം സ്വദേശിയായ അഡ്വ. ബേബി ജോസഫും 16 വയസ്സുള്ള മകനും തൃശൂരിൽ പോയി ഭരണങ്ങാനത്തിന് മടങ്ങി വരവെയാണ് ചൂരപ്പട്ട വളവിൽ നിയന്ത്രണം വിട്ട് കാർ കലുങ്കിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ഉടൻ തന്നെ കാർ കത്തുകയായിരുന്നു. പെട്ടെന്നു തന്നെ കാറിനുള്ളിൽ നിന്നും ഇരുവരും പുറത്തുചാടി. ബേബിയായിരുന്നു കാർ ഓടിച്ചിരുന്നത്. കാറിന്റെ ചില്ല് പൊട്ടി തെറിച്ച് ഇരുവരുടേയും മുഖത്തും തലയിലും സാരമായി പരിക്കേറ്റു. തൊടുപുഴയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് കാറിലെ തീയണച്ചത്. രാമപുരം എസ് ഐ അരുൺ കുമാർ പി എസും പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ഇരുവരേയും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ തൊടുപുഴ ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇന്നലെ വൈകിട്ട് പിഴകിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ 25 വയസ്സുള്ള എലിക്കുളം സ്വദേശി മരിച്ചിരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് ചൂരപ്പട്ട വളവിൽ നടത്തിയിരിക്കുന്നതെന്ന് സംഭവ സ്ഥലത്തെത്തിയ നാട്ടുകാർ പറഞ്ഞു. ഗതാഗത വകുപ്പും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. എന്നാൽ കാർ കലുങ്കിൽ ഇടിച്ചത് ഡ്രൈവർ ഉറങ്ങിയതാണ് കാരണമെന്നും സംസാരമുണ്ട്.
Also Read » തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേരു ചേർക്കാം
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.