എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു

Avatar
M R Raju Ramapuram | 19-11-2022

1725-1668849914-img-20221119-145254

പാലാ: എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയന്റെ കീഴിലുള്ള ശാഖകളിലെ ശാഖാ അംഗങ്ങളുടെ കുട്ടികൾക്ക് 2021-22 അധ്യായന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിൽ റാങ്കോടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ആദരിക്കുന്നു.

2022 നവംബർ 20 രാവിലെ 10 ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസ അവാർഡ് വിതരണവും മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ശ്രീനാരായണ ദർശന മൂല്ല്യാധിഷ്ഠിത പഠന ക്ലാസ്സിന്റെ പുതിയ ബാച്ച് ഉദ്ഘാടനവും എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവ്വഹിക്കും. യൂണിയൻ ചെയർമാൻ എം ബി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1725-1668847060-fb-img-1668843785027

ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം കോ-ഓർഡിനേറ്റർ എ ബി പ്രസാദ് കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം ആർ ഉല്ലാസ്, സി റ്റി രാജൻ, അരുൺ കുളമ്പള്ളി, വി കെ ഗിരീഷ് കുമാർ, സൈബർ സേനാ സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിൽ, പിജി അനിൽകുമാർ, മിനർവ മോഹൻ, സോളി ഷാജി, അനീഷ് ഇരട്ടയാനി, രാജേഷ് ശാന്തി, കെ ആർ രാജൻ, എം എൻ രമേശ്, ആത്മജൻ കെ തുടങ്ങിയവർ സംസാരിക്കും. യൂണിയൻ കൺവീനർ എം ബി സെന്‍ സ്വാഗതവും, വൈസ് ചെയർമാൻ ലാലിസ്റ്റ് എസ് തകടിയൽ നന്ദിയും പറയും.


Also Read » കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ തയ്യാറാകണം: എം ബി ശ്രീകുമാർ; ഉന്നത വിജയം നേടിയ മീനച്ചിൽ യൂണിയനിൽപ്പെട്ട കുട്ടികൾക്ക് യൂണിയൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം നൽകി


Also Read » ഉഴവൂർ സർവ്വീസ് സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2088 seconds.