പാലാ: കേരളത്തിലെ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാരിനെ തകർക്കാനുള്ള ഗൂഢ ശ്രമമാണ് ആർഎസ്എസും സംഘപരിവാറും ബിജെപിയും ചേർന്ന് നടത്തുന്നത്. അതിന് അനുകൂല നിലപാടാണ് കേരളത്തിൽ കോൺഗ്രസ്സ് എടുക്കുന്നത്.
ബിജെപി യുടെ വർഗ്ഗീയ ഫാസിസ്റ്റ് നയങ്ങളോട് സന്ധി ചെയ്യുന്ന കോൺഗ്രസ്സ് നിലപാട് അവരുടെ മതേതര സങ്കല്പത്തിന്റെ കപടത തുറന്നുകാണിക്കുന്നു. കെ പി സി സി പ്രസിഡന്റിന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും റവന്യു വകുപ്പുമന്ത്രി കെ രാജൻ പറഞ്ഞു.
കോട്ടയം ജില്ലയിലെ പ്രമുഖ നേതാക്കൾ ആയിരുന്ന പി എ രാമകൃഷ്ണന്റെയും എൻ കരുണക്കാരന്റെയും പതിനേഴാമത് അനുസ്മരണ സമ്മേളനം പാലാ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, അഡ്വ. വി കെ സന്തോഷ്‌കുമാർ, ജില്ല കൗൺസിൽ അംഗങ്ങളായ ബാബു കെ ജോർജ്, പി കെ ഷാജകുമാർ, അഡ്വ തോമസ് വി റ്റി, അഡ്വ. പി എസ് സുനിൽ, എം ജി ശേഖരൻ, അനു ബാബു തോമസ്, മണ്ഡലം കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ റ്റി ബി ബിജു, കെ എസ് മാധവൻ, എം റ്റി സജി, അഡ്വ. പി ആർ തങ്കച്ചൻ, അഡ്വ. പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.