പാലാ: അർഹരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഇതിനായി പട്ടയ ഡാഷ് കോഡ് പരിഷ്കരിക്കും. ഇതിനു തടസ്സമായി നിൽക്കുന്ന നിയമങ്ങളെ മാറ്റുന്നതിനെ കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കും. പാലായിൽ പണി പൂർത്തിയാക്കിയ പുതിയ ളാലം വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായി വരികയാണെന്നും ഇതോടെ ഭൂമി സംബന്ധമായ വിഷയങ്ങൾക്ക് പരിഹരമാകുമെന്നും മന്ത്രി അറിയിച്ചു. റവന്യൂ ഭൂമിയിൽ നിക്കുന്ന മരങ്ങൾ മുറി
ച്ചു മാറ്റുന്നതിന് വനം വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും. മാണി സി കാപ്പൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ല കളക്ടർ ഡോ. ജയശ്രീ ഐ എ എസ് സ്വാഗതവും. തോമസ് ചാഴിക്കാടൻ മുഖ്യപ്രഭാഷണവും നടത്തി.
സിപിഐ ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു, മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബിജി ജോജോ അഡ്വ. സണ്ണി ഡേവിഡ്, ബെന്നി മൈലാടൂർ, ജോഷി പുതുമന, എ ഡി എം ജിനു പുന്നൂസ്, ആർ ഡി ഓ രാജേന്ദ്ര ബാബു, തോമസ് പീറ്റർ, റാണി ജോസ്, റ്റോബിൻ കെ അലക്സ്, സിന്ധു വി എസ് എന്നിവർ പ്രസംഗിച്ചു.
Also Read » ആധാർ, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഇല്ലെങ്കിലും കുട്ടികൾക്ക് സൗജന്യ ചികിത്സ; മന്ത്രി വീണാ ജോർജ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.