നിയുക്തി 2022 മെഗാ ജോബ് ഫെയർ ഡിസംബർ 10ന് പാലായിൽ വെച്ച് നടത്തപെടുന്നു

Avatar
Web Team | 18-11-2022

1721-1668786612-fb-img-1668786396798

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10ന് മെഗാ ജോബ് ഫെയർ നിയുക്തി 2022 സംഘടിപ്പിക്കുന്നു.

കോട്ടയം ജില്ലയിലെ അൽഫോൻസാ കോളേജ് പാലായിൽ വെച്ചാണ് ജോബ് ഫെയർ നടക്കുക. അൻപതിൽ-പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ

ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ ,എഡ്യൂക്കേഷണൽ ,ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ്, , ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് ,എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എസ്എസ്എൽസി,പ്ലസ് ടു, ഐ.ടി.ഐ ,ഐ.ടി .സി ,ഡിപ്ലോമ, ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ, ,എഞ്ചിനീയറിംഗ് , എം ബി എ , എം.സ്ഡ.ബ്ല്യൂ , നഴ്സിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും » www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം.

കൂടുതൽ വിവരങ്ങൾക്ക് 0481-2563451/2565452/2560413 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.


Also Read » സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 10 മുതൽ പാലായിൽ; സ്വാഗത സംഘം രൂപീകരിച്ചു.


Also Read » ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾ ഡിസംബർ 5 ന്; ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും


Job

Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2107 seconds.