രാമപുരം: രാമപുരം ഗ്രാമപഞ്ചായത്ത് കേരളോത്സവം - 2022 നവംബർ 19, 20 തീയതികളിലായി നടത്തുന്നു. നവംബർ 19 ശനിയാഴ്ച രാവിലെ 10 മുതൽ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ ഗെയിംസ് മത്സരങ്ങൾ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കും.
വോളിബോൾ മത്സരങ്ങൾ ശനി, ഞായർ ഉച്ചക്കുശേഷം കൊണ്ടാട് വോളി ക്ലബ്ബ് കോർട്ടിലും നടക്കും. ഞായർ രാവിലെ 10 മുതൽ അത്‌ലറ്റിക്സ് ഇനങ്ങൾ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ചും, കലാ മത്സരങ്ങൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ചും നടത്തപ്പെടും. ഒരിനത്തിൽ രണ്ടിൽ കുറയാത്ത മത്സരാർത്ഥികൾ ഉണ്ടെങ്കിൽ മാത്രമേ മത്സരങ്ങൾ നടത്തുകയുള്ളു.
1-11-2022 ൽ 15 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഗെയിംസ് മത്സരങ്ങളിൽ ഒന്ന്, രണ്ട് സ്ഥാനക്കാർക്കും, കലാ-കായിക മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കും പ്രൈസ് മണിയും, സാക്ഷ്യപത്രവും നൽകും.
മത്സരാർത്ഥികൾ നാളെ (18-11-2022) ഉച്ചകഴിഞ്ഞ് 2 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Also Read » ആർ വി എം പബ്ലിക് ലൈബ്രറി രാമപുരം അമ്പലം ജംഗ്ഷനിൽ വയലാർ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു
Also Read » രാമപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. കുടുംബ സംഗമങ്ങളിലൂടെ യൂ. ഡി. എഫ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.