രാമപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാമപുരം ശാഖയുടെ ആഭിമുഖ്യത്തിൽ നവംബർ 15, 16 തീയതികളിൽ "മെഗാ എംഎസ്എംഇ വായ്പാ മേള" നടത്തുന്നു.
എസ്എംഇ മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ, പിഎംഇജിപി, ഇതര ഗവൺമെന്റ് സ്പോൺസേർഡ് സ്കീമുകളിലും, ബാങ്കിന്റെ തനത് വായ്പാ പദ്ധതികളിലുമുള്ള സംശയ ദുരീകരണം, സബ്സിഡി ലഭ്യതയെക്കുറിച്ചുള്ള വിശദീകരണം, വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സൗകര്യം എന്നിവ മേളയിൽ ഉണ്ടായിരിക്കും.
വ്യാപാരി-വ്യവസായി അനുബന്ധ അവശ്യങ്ങൾക്ക് ഈട് കൂടാതെ
ഒരു കോടി രൂപവരെ വായ്പാ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തികച്ചും സുതാര്യമായ രീതിയിലും, ഏറ്റവും ലളിതമായ നടപടി ക്രമത്തിലും, പരമാവധി വേഗത്തിലും വായ്പാ അപേക്ഷകൾ തീർപ്പാക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
Also Read » സാജൻ മണിയങ്ങാട്ട് കൊഴുവനാൽ ബാങ്ക് പ്രസിഡന്റ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.