കടപ്പാട്ടൂർ ഇടത്താവളം മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശുഭാരംഭം: ബ്രഹ്മശ്രീ വി കെ ജയരാജ് പോറ്റി

Avatar
M R Raju Ramapuram | 14-11-2022

1695-1668426567-img-20221114-wa0092

കടപ്പാട്ടൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തീർത്ഥാടന കാലത്തിന്റെ ഉദ്ഘാടനം കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വി കെ ജയരാജ് പോറ്റി നിർവഹിക്കുന്നു.

പാലാ: കടപ്പാട്ടൂർ ഇടത്താവളം മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശുഭാരംഭമെന്ന് ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വി കെ ജയരാജ് പോറ്റി പറഞ്ഞു. ഈ വർഷത്തെ തീർത്ഥാടന കാലത്തിന്റെ ഉദ്ഘാടനം കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ ചേർന്ന യോഗത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം പ്രസിഡന്റ് സി പി ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ശബരിമല തീർത്ഥാടകർക്കായുള്ള അന്നദാന പദ്ധതി ''തത്വമസി"യുടെ
സമർപ്പണം ഭാഗവതാചാര്യൻ ബ്രഹ്മശ്രീ പുത്തില്ലം മധു നാരായണൻ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത സാവവേദ പണ്ഡിതൻ തോട്ടം ശിവകരൻ നമ്പൂതിരി, സാജൻ ജി ഇടച്ചേരിൽ, അനൂപ് എസ് നായർ എന്നിവർ പങ്കെടുത്തു. കടപ്പാട്ടൂർ ഇടത്താവളത്തിൽ എത്തിച്ചേരുന്ന ശബരിമല തീർത്ഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിരി വെക്കുന്നതിനും ഉള്ള സൗകര്യങ്ങൾ തികച്ചും സൗജന്യമായിരിക്കും.

രാവിലെ 9 മുതലും വൈകിട്ട് 7 മുതലും ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ശബരിമല തീർത്ഥാടകർക്ക് ഭക്തജന പങ്കാളിത്ത്വത്തോടെ അന്നദാനം നൽകുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. ദേവപ്രസാദങ്ങളായ അപ്പവും അരവണയും തീർത്ഥാടകർക്ക് ലഭ്യമാക്കുന്നതിനായി വഴിപാട് കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കും. തീർത്ഥാടകർക്കായി അലോപ്പതി, ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളും പ്രവർത്തന സജ്ജമാക്കും.


Also Read » കടപ്പാട്ടൂർ ബൈപ്പാസ് പ്രകാശപൂരിതമാകുന്നു; പുതുതായി സ്ഥാപിച്ച തെരുവുവിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകുന്നേരം 6.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിക്കും.


Also Read » മണ്ഡല മഹോത്സവം, നോട്ടീസ് പ്രകാശനം നടത്തിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.2078 seconds.