ഉഴവൂർ: ഉഴവൂർ പഞ്ചായത്ത് പരിധിയിൽ ഉഴവൂർ സബ് ആർ ടി ഓഫീസിന്റെ കല്ലിടുക്കിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്റർ പ്രവർത്തനസജ്ജമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം എന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ആവശ്യപ്പെട്ടു.
ജില്ലയിലെ ഏക ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്റർ ആണ് മോനിപ്പിള്ളി കല്ലിടുക്കിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നത്. എന്നാൽ കരാറുകർക്കും ജീവനക്കാർക്കും സർക്കാർ ശമ്പളവും കുടിശ്ശികയും നൽകാത്തതിനെ തുടർന്ന് നിലവിൽ പ്രവർത്തനരഹിതമാണ്.
കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ അടിയന്തിര സർക്കാർ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് പ്രമേയം അവതരിപ്പിക്കുകയും, പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.
സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഗതാഗത വകുപ്പു മന്ത്രിക്കും, ആവശ്യമായ ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് മോൻസ് ജോസഫ് എം എൽ എക്കും നിവേദനം അയച്ചതായി പ്രസിഡന്റ് ജോണീസ് പി സ്റ്റീഫൻ അറിയിച്ചു.
Also Read » 40 ലക്ഷം മുടക്കിൽ മോഡേൺ എൽ.പി.ജി ക്രെമെറ്റോറിയം; പാലാ നഗരസഭയുടെ വാതക ശ്മശാനം പ്രവർത്തനം ആരംഭിച്ചു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.