സാന്ദ്രാ രാജിന് മെഡിക്കൽ കോളേജിൽ എംബിബിഎസ് ന് അഡ്മിഷൻ; കേരളാ കോൺഗ്രസ്സ് (എം) പഴമല വാർഡ് കമ്മിറ്റി യോഗം സാന്ദ്രാ രാജിനെ ആദരിച്ചു

Avatar
M R Raju Ramapuram | 12-11-2022

1689-1668275480-img-20221112-185935

രാമപുരം പഴമല വാർഡിൽ പത്മാലയം വീട്ടിൽ നിന്നും എംബിബിഎസ് ന് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ സാന്ദ്രാ രാജിന് കേരളാ കോൺഗ്രസ്സ് (എം) പഴമല വാർഡ് കമ്മിറ്റി യോഗത്തിൽ വെച്ച് മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നേക്കോട്ട് മൊമെന്റോ നൽകി ആദരിക്കുന്നു.

രാമപുരം: പഴമല വാർഡിലെ പത്മാലയം വീട്ടിൽ നിന്നും എംബിബിഎസ് ന് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ സാന്ദ്രാ രാജ് എന്ന കൊച്ചു മിടുക്കിയ്ക്ക് കേരളാ കോൺഗ്രസ്സ് (എം) പഴമല വാർഡ് കമ്മിറ്റി യോഗത്തിൽ ആദരവ്. പാർട്ടി മണ്ഡലം പ്രസിഡന്റും രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സണ്ണി പൊരുന്നക്കോട്ട് സാന്ദ്രാ രാജിന് മൊമെന്റോ നൽകി ആദരിച്ചു.

ഹൈസ്കൂൾ തലം കഴിഞ്ഞതു മുതൽ ഡോക്ടർ ആകണം എന്നുള്ള ആഗ്രഹം മനസ്സിനെ പിടിമുറുക്കിയപ്പോൾ അതേക്കുറിച്ചുള്ള ചിന്തയും കഠിനാധ്വാനവും കൂടി ചേർത്തുവെച്ചപ്പോൾ ആഗ്രഹം സാക്ഷാത്കരിക്കാൻ കഴിഞ്ഞതായി തനിക്ക് നൽകിയ ആദരവിന് നന്ദി അറിയിച്ചുകൊണ്ട് സാന്ദ്ര പറഞ്ഞു. വാർഡ് പ്രസിഡന്റ് സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1689-1668275422-img-20221112-185840

തൈപ്പറമ്പ് - കുന്നുംപുറം റോഡിനുവേണ്ടി 5 ലക്ഷം രൂപ ജോസ് കെ മാണി എം പി അദ്ദേഹത്തിന്റെ
എം പി ഫണ്ടിൽ നിന്നും അനുവദിച്ച വിവരം സണ്ണി പെരുന്നക്കോട്ട് യോഗത്തെ അറിയിച്ചു. ഈ റോഡിന് തുക അനുവദിപ്പിക്കുവാനായി തുടക്കം മുതൽ തികഞ്ഞ ഇച്ഛാശക്തിയോടെ പ്രവർത്തിച്ച ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, മണ്ഡലം പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, സന്തോഷ് ബാബു പ്രശാന്ത് നിവാസ് എന്നിവരെ യോഗം പ്രത്യേകം അനുമോദിച്ചു.

ഡൊമിനിക് എലിപ്പുലിക്കാട്ട് പാർട്ടിയുടെ നിരീക്ഷകനായെത്തിയ വാർഡ് കമ്മിറ്റി യോഗത്തിൽ വാർഡ് മെമ്പർ ബീനാ സണ്ണി, വനിതാ കോൺഗ്രസ്സ് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ലിസി ബേബി മുളയിങ്കൽ, വാർഡ് വൈസ് പ്രസിഡന്റ് ബാബു വാഴേപ്പറമ്പിൽ, സെക്രട്ടറിമാരായ സിജിമോൻ ജോസഫ്, ജോണി സെബാസ്റ്റ്യൻ വെള്ളാപ്പനാട്ട്, ട്രഷറർ ജിൽമോൻ മേമന, കെടിയുസി (എം) നേതാവ് മനോജ് അഗസ്റ്റിൻ തട്ടാറയിൽ, കേരള കോൺഗ്രസ്സ് (എം) മണ്ഡലം കമ്മിറ്റിയംഗം മാത്യു ജോസഫ് പാലക്കുഴ, വനിതാ കോൺഗ്രസ്സ് (എം) മണ്ഡലം കമ്മിറ്റി അംഗം പ്രിയാ പാറയ്ക്കൽ എന്നിവർ സംസാരിച്ചു.


Also Read » സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടി സ്കൂളിലെ മത്സര വിജയികളായ കുട്ടികളെ സ്കൂൾ അധികൃതർ മെഡലുകൾ നൽകി ആദരിച്ചു.


Also Read » അന്തർ ദേശീയ നീന്തൽ ജേതാക്കളെ വിസാറ്റ് ആദരിച്ചു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.64 MB / This page was generated in 0.2039 seconds.